താനൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ ദാരുണമായ തീവണ്ടി അപകടത്തിൽ വള്ളിക്കുന്ന് കടലുണ്ടി നഗരം സ്വദേശി മരണപ്പെട്ടു. കുന്നുമ്മൽ ഹൗസിൽ അബ്ദുറഹിമാൻ (67) ആണ് ട്രെയിൻ തട്ടി മരിച്ചത്.
അപകടത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ തന്നെ ടി.ഡി.ആർ.എഫ് (TDRF) വളണ്ടിയർമാർ, ജനപ്രതിനിധികൾ, നാട്ടുകാർ, താനൂർ പോലീസ്, തിരൂർ ആർ.പി.എഫ് (RPF) എന്നിവർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
TDRF വളണ്ടിയർമാരായ ആഷിക്ക് താനൂർ, റിയാസ്, സവാദ്, അർഷാദ്, ഫാസിൽ, ജാഫർ സാദിക്ക്, ബഷീർ ഒട്ടുമ്പുറം, ശിഹാബ് കാളാട് എന്നിവരും നടക്കാവ് വാർഡ് മെമ്പർ ഫാറൂഖും പോലീസും ചേർന്നാണ് മൃതദേഹം തുടർനടപടികൾക്കായി തിരൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയത്.

إرسال تعليق
Thanks