കടക്ക് ലൈസൻസ് നൽകാൻ കൈക്കൂലി: തിരൂരങ്ങാടി നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് കയ്യോടെ പിടികൂടി

 


​തിരൂരങ്ങാടി: കടയുടെ ലൈസൻസ് അനുവദിക്കുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ തിരൂരങ്ങാടി നഗരസഭയിലെ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് സംഘം കയ്യോടെ പിടികൂടി.

തിരൂരങ്ങാടി നഗരസഭ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 3 തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ് . ശ്രീജ ( 39 )നെയാണ് കൈകൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയത്.

ചെമ്മാട് കൊടിഞ്ഞി റോഡിൽ ആരംഭിക്കുന്ന ജ്യൂസ് കടക്കും ഹോട്ടലിനും ലൈസൻസ് ലഭിക്കുന്നതിന് വേണ്ടി തന്നെ സമീപിച്ച പ്രവാസിയായ ചെമ്മാട് സ്വദേശിനിയായ പരാതിക്കാരിയോട് പതിനായിരം രൂപ  ഹെൽത്ത് ഇൻസ്പെക്ടർ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു. ​ 

തുടർന്ന് പരാതിക്കാരി വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി.യെ വിവരം അറിയിക്കുകയും വിജിലൻസ് ഇയാൾക്ക് വേണ്ടി കെണിയൊരുക്കുകയുമായിരുന്നു.

ഷോപ്പിൽ വന്ന് പണം വാങ്ങാമെന്ന് പറഞ്ഞിരുന്ന ഹെൽത്ത് ഇൻസ്പെക്ടർ പിന്നീട് പരപ്പനങ്ങാടിയിലുള്ള തന്റെ താമസ സ്ഥലത്തിനടുത്ത് പണവുമായി വരാൻ പരാതിക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു.

വിജിലൻസ് സംഘത്തിന്റെ നിർദേശപ്രകാരം വ്യാഴാഴ്ച വൈകുന്നേരം  പരാതിക്കാരി പണവുമായി പരപ്പനങ്ങാടിയിലുള്ള  ഇദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തുകയും വിജിലൻസ് മാർക്ക് ചെയ്ത പണം പരാതിക്കാരിയിൽ നിന്നും വാങ്ങുന്നതിനിടയിൽ  ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം കയ്യോടെ പിടികൂടുകയുമായിരുന്നു. 

​സംഭവത്തിൽ വിജിലൻസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റർ ചെയ്യുകയും തുടർനടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

Previous Post Next Post