പെരുവള്ളൂർ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണവും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.
കാക്കത്തടം ഇന്ദിരാഭവനിൽ വെച്ച് നടന്ന ചടങ്ങ് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. മജീദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പ്രസിഡന്റ് ഗഫൂർ പള്ളിക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ കെ.കെ. അബ്ദുറഹ്മാൻ, ഡി.സി.സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, ബ്ലോക്ക് ഭാരവാഹികളായ അഡ്വക്കേറ്റ് കുഞ്ഞാലിക്കുട്ടി അഷ്റഫ് ഒറുവിൽ, അഞ്ചാലൻ അഷ്റഫ്, പ്രദീപ് കുമാർ കെ.പി, അബൂബക്കർ കെ.കെ. അബ്ദുറഹ്മാൻ, പി.കെ. ശിഹാബ്, ജമാൽ കരിപ്പൂർ, സിദ്ദിഖ്, മൂന്നിയൂർ സറഫലി, പങ്ങൻ , അഞ്ചാലൻ അബ്ദുറഹ്മാൻ തുടങ്ങിയ നേതാക്കളും നിരവധി പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
ഫാസിസ്റ്റ് ശക്തികൾ ഗാന്ധിയൻ ആശയങ്ങളെയും ഗാന്ധിസ്മരണകളെയും ഇല്ലാതാക്കാൻ ശ്രമിക്കുന്ന വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിയൻ ചിന്തകളുടെയും നിലപാടുകളുടെയും പ്രാധാന്യം കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കണമെന്ന് സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ അഭിപ്രായപ്പെട്ടു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment
Thanks