പെരുവള്ളൂർ പഞ്ചായത്തിലെ പാത്തിക്കുഴി പാലത്തിനടുത്ത് വട്ടപ്പറമ്പ്
കോതേരി വീട്ടിൽകോഴിത്തൊടി ഫാത്തിമ 79 യുടെ ആഭരണങ്ങളാണ് കവർന്നത്. രാവിലെ10.30 നും 12.00.മണിക്കും ഇടയിലാണ് സംഭവം നടന്നത്.
ഫാത്തിമ വീട്ടിൽ അടുക്കളയിൽ തനിച്ചിരിക്കുന്ന സമയത്ത് വായയും മുഖവും കുത്തി പിടിക്കുകയും ബോധം കെടുത്തുകയും ചെയ്ത ശേഷം കഴുത്തിലും കയ്യിലും ഉണ്ടായിരുന്ന സ്വർണ മാലയും നാലു വളകളും മോഷ്ടിച്ചു കൊണ്ടുപോയതായി തേഞ്ഞി പ്പലം പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
വീട്ടിൽ മകൻ മുഹമ്മദ് ഇക്ബാലും ഭാര്യയും രണ്ടു മക്കളും ആണ് താമസം. ഇക്ബാൽ രാവിലെ പുലർച്ചയ്ക്ക് നാലുമണിക്ക് കോട്ടയത്തുള്ള ഒരു കല്യാണത്തിൽ പങ്കെടുക്കാൻ വേണ്ടി പോയതായിരുന്നു.ഭാര്യ ജെസ്സിയും ചെറിയ മകനായ നിഷാൻ ഇക്ബാലും രണ്ട് ദിവസം മുമ്പ് കൊട്ടപ്പുറത്തുള്ള വീട്ടിൽ പോയതായിരുന്നു. മൂത്തമകൻ ഇഷാനിക്ബാൽ സുഹൃത്തിന്റെ വീട്ടിൽ കല്യാണത്തിന് രാവിലെ പോയതായിരുന്നു. വീട്ടിൽ ഉമ്മ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നത്. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ഊർജിതമാ ക്കിയിട്ടുണ്ട്

إرسال تعليق
Thanks