എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ മന്ത്രിയുമായുള്ള ചർച്ച: ഭൂരിപക്ഷ ആവശ്യങ്ങളും സർക്കാർ അം​ഗീകരിച്ചു

 


തിരുവനന്തപുരം: എല്‍.പി.എസ്.ടി. റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ പ്രതിനിധികൾ  പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി നടത്തിയ ചർച്ചയിൽ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ട  ഭൂരിപക്ഷ ആവശ്യങ്ങളും സർക്കാർ അം​ഗീകരിച്ചു.


സര്‍ക്കാര്‍ സ്കൂളുകളിലെ എല്‍.പി. വിഭാഗത്തിൽ‌ 150  കുട്ടികളില്‍ കൂടുതൽ ഉണ്ടെങ്കിൽ നിലവിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തി വരുന്ന H.T.V തസ്തിക പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിനായി റിപ്പോർട്ട് ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.  സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും തസ്തിക നഷ്ടപ്പെട്ടു പുറത്തു പോകുന്ന അധ്യാപകർക്ക് ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകില്ലെന്നും മന്ത്രി അസോസിയേഷൻ പ്രതിനിധികളോട് വ്യക്തമാക്കി.


എല്‍.പി.എസ്.ടി, തസ്തികളിലേയ്ക്ക് പി.എസ്.സി. പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയില്‍ നിന്നും പൂര്‍ണ്ണമായ നിയമനങ്ങള്‍ നടത്തുന്നതിന് മുമ്പായി അതേ തസ്തികകളിലേക്ക് മറ്റൊരു വി‍ജ്ഞാപനം  പുറപ്പെടുവിക്കുന്ന രീതി പുന:പരിശോധിക്കണമെന്ന റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്റെ ആവശ്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഒഴിവുകളുടെ എണ്ണം കണക്കിലെടുത്തു മാത്രം ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ട് റാങ്ക് പട്ടിക തയ്യാറാക്കുവാന്‍ പി.എസ്.സി.യ്ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനുള്ള പ്രായോഗിക നടപടികള്‍ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു.


എല്‍.പി.എസ്.ടി. തസ്തികകളിലേക്ക് പി,എസ്.സി. പ്രസിദ്ധീകരിച്ച് നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യത്തിനോട്  ​സാങ്കേതിക കാരണങ്ങളാല്‍ വേണ്ടത്ര നിയമനം നടക്കാത്ത എല്‍.പി.എസ്.ടി തസ്തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിക്കണമെന്ന ആവശ്യം റാങ്ക് ലിസ്റ്റ് അവസാനിക്കുന്ന മുറയ്ക്ക് അനുഭാവപൂര്‍വ്വം പരിഗണിക്കുന്നും മന്ത്രി ഉറപ്പ് നൽകി


ചർച്ചയിൽ പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ , അഡീഷണൽ ഡയറക്ടമാരായ ഷിബു ആർ.എസ്, സന്തോഷ് സി.എ, സീനിയർ എ.ഒ സിമി എ.എസ്, ജോയിന്റ് സെക്രട്ടറി ജയകുമാർ തുടങ്ങയവരും പങ്കെടുത്തു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

97446633 66

Post a Comment

Thanks

Previous Post Next Post