വെന്നിയൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു


വെന്നിയൂർ: കൊടക്കല്ല് സ്വദേശി പഴെമഠത്തിൽ കുഞ്ഞാലിയുടെ മകൻ ചെന്നക്കൽ മുഹമ്മദ്കുട്ടി എന്ന കുഞ്ഞിപ്പു (50) യാണ് മരിച്ചത്. റിയാദിലെ ബദിയ പ്രദേശത്ത് ജോലി ചെയ്തു വരിക യായിരുന്നു.


അസുഖത്തെ തുടർന്ന് കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി

റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 


പിതാവ്: പരേതനായ കുഞ്ഞാലി. മാതാവ്: പാത്തുമ്മു. 

ഭാര്യ: ശരീഫ. 

മക്കൾ: നിസാമുദ്ധീൻ, നിയാസുദ്ധീൻ, നിഷാന തെസ്നി. സഹോദരങ്ങൾ: മൊയ്തീൻ കുട്ടി, യൂനുസ്.  


കെ എം.സി.സി ജീവകാരുണ്യപ്രവർത്തകൻ തെന്നല മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിൽ 

മരണാനന്തര ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി.


മയ്യത്ത് ഇന്ന് രാവിലെ 9 മണിയോടുകൂടി നാട്ടിലെത്തും.

മയ്യത്ത് നിസ്കാരം ഇന്ന് (വ്യാഴം ) 10:30 ന് കൊടക്കല്ല് ജുമാമസ്ജിദിൽ നടക്കും.

Post a Comment

Thanks

Previous Post Next Post