ചെമ്മാട്: തിരക്കേറിയ സമയങ്ങളിൽ ഭിന്നശേഷിക്കാരും വയോജനങ്ങളും നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരമായി ചെമ്മാട് ഹൈലറ്റ് കൺട്രി മാളിൽ പ്രവർത്തിക്കുന്ന നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ പ്രത്യേക ബില്ലിംഗ് കൗണ്ടർ വരുന്നു.
ഹൈപ്പർമാർക്കറ്റിലെ തിരക്ക് കാരണം സാധനങ്ങൾ വാങ്ങിയ ശേഷം ബില്ലടക്കാൻ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും നീണ്ട ക്യൂവിൽ മണിക്കൂറുകളോളം നിൽക്കേണ്ടി വരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ ഇടപെട്ട് സിഗ്നേച്ചർ ഭിന്നശേഷി ശാക്തീകരണ വേദി പ്രസിഡന്റ് അഷ്‌റഫ് കളത്തിങ്ങൽപാറ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
വിഷയം ഗൗരവത്തോടെ കാണുന്നുവെന്നും ഭിന്നശേഷിക്കാർക്കും 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കുമായി വേഗത്തിൽ ബില്ലടക്കാൻ സാധിക്കുന്ന പ്രത്യേക കൗണ്ടർ സംവിധാനം ഉടൻ സജ്ജമാക്കുമെന്നും നെസ്റ്റോ ഹൈപ്പർമാർക്കറ്റ് മാനേജ്‌മെന്റ് ഉറപ്പുനൽകിയതായി അഷ്റഫ് കളത്തിങ്ങൽ പാറ അറിയിച്ചു.

Post a Comment
Thanks