എസ്.വൈ.എസ് കുണ്ടൂർ സർക്കിൾ 'തസ്കിയ സമ്മേളനം' സമാപിച്ചു


​ചെറുമുക്ക്: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സർക്കിൾ തലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന 'തസ്കിയ സമ്മേളന'ത്തിന്റെ കുണ്ടൂർ സർക്കിൾ തസ്കിയ സമ്മേളനം ചെറുമുക്ക് ടൗണിൽ വെച്ച് പ്രൗഢമായി നടന്നു. പ്രദേശത്തെ പ്രമുഖ വ്യക്തിത്വമായിരുന്ന കാരാടൻ നാസർ സാഹിബ് വേദിയിൽ വെച്ചാണ് പരിപാടികൾ അരങ്ങേറിയത്.

​എസ്.വൈ.എസ് സർക്കിൾ പ്രസിഡണ്ട് മുഹമ്മദ് ഷാഫി സഖാഫി ചെറുമുക്ക് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

പ്രമുഖ പ്രാസംഗികൻ സി.കെ. റാഷിദ് ബുഖാരി ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.


​സമസ്തയുടെയും പോഷക സംഘടനകളുടെയും മുന്നേറ്റങ്ങളും ആത്മീയവും സാമൂഹികവുമായ ഉന്നമനവും ലക്ഷ്യമാക്കി സംഘടിപ്പിച്ച സമ്മേളനത്തിൽ സി.കെ. അബ്ദുറഹ്മാൻ മുസ്‌ലിയാർ, ലത്തീഫ് ഹാജി കുണ്ടൂർ, സയ്യിദ് ഫസൽ തങ്ങൾ കുണ്ടൂർ, എസ്.വൈ.എസ് സർക്കിൾ സാമൂഹികം സെക്രട്ടറി അബ്ദുൽ സലീം സഖാഫി സുന്നത്ത് നഗർ തുടങ്ങി സാമൂഹിക-മത രംഗത്തെ പ്രമുഖർ സംബന്ധിച്ചു.


​ജനറൽ സെക്രട്ടറി യഹിയ അഹ്സനി ജീലാനി നഗർ പരിപാടിക്ക് സ്വാഗതവും സ്വാഗതസംഘം കൺവീനർ അബ്ദുസ്സലാം സുന്നത്ത് നഗർ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Thanks

أحدث أقدم