പി. നന്ദകുമാറിന്റേത് പിണറായി നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച, വര്‍ഗീയത ആര് പറഞ്ഞാലും കടുത്ത നടപടി: മുഖ്യമന്ത്രി


തിരുവനന്തപുരം | മലപ്പുറം ജില്ലക്കെതിരെ പൊന്നാനി മുൻ എംഎൽഎ പി.നന്ദകുമാർ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടർച്ചയാണ് ഇതെന്നും സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ആര് വർഗീയത പറഞ്ഞാലും കടുത്ത നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു. 

നന്ദകുമാർ അങ്ങനെ പറയാൻ പാടില്ലായിരുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പ്രതികരിച്ചു. പരാമർശം അബദ്ധത്തിലാണെന്ന് കരുതുന്നില്ലെന്നായിരുന്നു മന്ത്രി കെ.എം ഷാജിയുടെ  പ്രതികരണം. നന്ദകുമാറിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗും എംഎസ്എഫും പൊന്നാനി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. നേരത്തെ, നന്ദകുമാറിന്‍റെ പ്രസ്താവന സംഘ്പരിവാറിനെ തൃപ്തിപ്പെടുത്താനാണെന്നും മലപ്പുറത്തെയും സിപിഎമ്മിനെയും അവഹേളിക്കുന്നത് സിപിഎമ്മിന്‍റെ നയമാണെന്നും പിഎംഎ സലാമും പ്രതികരിച്ചിരുന്നു. ഈ നില തുടർന്നാൽ  വരുന്ന തെരഞ്ഞെടുപ്പുകളിലും സിപിഎമ്മിന് പൊതുജനങ്ങളിലേക്ക് ഇറങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, മലപ്പുറത്തിനെതിരായ വർഗീയ പരാമർശത്തിൽ നന്ദകുമാറിനെ സിപിഎം കയ്യൊഴിഞ്ഞിരുന്നു. നന്ദകുമാറിന്‍റെ അഭിപ്രായം പാർട്ടിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. മതമൗലിക വർഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നായിരുന്നു നന്ദകുമാറിന്‍റെ പ്രസ്താവന. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിലാണ് നന്ദകുമാറിന്‍റെ പരാമർശം.

മുഖ്യമന്ത്രിയുടെ വാർത്താക്കുറിപ്പിന്‍റെ പൂർണരൂപം:  

സിപിഎം നേതാവിന്റെ വര്‍ഗീയ അധിക്ഷേപം പിണറായി വിജയന്‍ നടത്തിയ മലപ്പുറം വിരുദ്ധ പ്രസ്താവനയുടെ തുടര്‍ച്ച; പ്രതിപക്ഷ നേതാവും സിപിഎം കേന്ദ്ര നേതൃത്വവും നിലപാട് വ്യക്തമാക്കണം; മാപ്പ് പറയാന്‍ സിപിഎം തയാറാകണം; ആര് വര്‍ഗീയത പറഞ്ഞാലും ശക്തമായ നടപടിയുണ്ടാകും  മലപ്പുറം ജില്ലയിലെ ജനങ്ങളെ വര്‍ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാര്‍ നടത്തിയ പ്രസംഗം കേരളത്തിന്റെ മതതേര നിലപാടിനെതിരായ വെല്ലുവിളിയാണ്. മത മൗലിക വര്‍ഗീയവാദികളുടെ കൂടാണ് മലപ്പുറമെന്നാണ് പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് പറഞ്ഞത്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു വര്‍ഗീയ അധിക്ഷേപം. അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനും ഉള്ളതെന്നു വേണം കരുതാന്‍. അതുകൊണ്ടാണ് തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയന്‍ തയാറാകാതിരുന്നത്.    മുഖ്യമന്ത്രിയായിരുന്ന കാലത്ത് പിണറായി വിജയന്‍ മലപ്പുറം ജില്ലയെ അവഹേളിച്ച് ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിന്റെയും തുടര്‍ന്ന് നടത്തിയ അധിക്ഷേപങ്ങളുടെയും തുടര്‍ച്ചയാണ് ഇപ്പോഴും ഉണ്ടായിരിക്കുന്നത്. ഒരു പ്രത്യേക മത വിഭാഗത്തില്‍പ്പെട്ടവരെ ഇരുട്ടില്‍ നിര്‍ത്തി സിപിഎം കാലങ്ങളായി നടത്തിപ്പോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും തുടരുന്നത്.   സിപിഎമ്മിന്റെ വര്‍ഗീയ പ്രചരണത്തിന് തെരഞ്ഞെടുപ്പുകളില്‍ ജനം മറുപടി നല്‍കിയിട്ടും തിരുത്താന്‍ തയാറാകാത്തത് അപലപനീയമാണ്. രാജ്യത്ത് വര്‍ഗീയതയുടെ വിഷ വിത്ത് വിതയ്ക്കുന്ന സംഘ്പരിവാറും കേരളത്തിലെ സിപിഎമ്മും രണ്ടല്ല ഒന്നു തന്നെയാണെന്നാണ് ഇവര്‍ ഇപ്പോഴും ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.   വര്‍ഗീയ അധിക്ഷേപത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണം. സിപിഎം കേന്ദ്ര നേതൃത്വവും ഈ നിലപാടിനൊപ്പമാണോയെന്ന് ജനങ്ങളോട് പറയണം. കേരളത്തോട് മാപ്പ് പറയാന്‍ സിപിഎമ്മും പി. നന്ദകുമാറും തയാറാകണം. കേരളത്തില്‍ ആര് വര്‍ഗീയത പറഞ്ഞാലും ശക്തമായ നടപടികളുണ്ടാകും

Post a Comment

Thanks

Previous Post Next Post