തിരുവനന്തപുരം: റബ്ബർ മരത്തിന്റെ കൊമ്പ് ഒടിഞ്ഞു തലയിൽ വീണ് സ്കൂൾ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കുളത്തൂർ മൂർക്കനാട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ പുന്നക്കാട് താമസിക്കുന്ന ചേരങ്ങത്തൊടി സലീമിന്റെ മകൾ സൻഹ ഫാത്തിമ (12) ആണ് മരണപ്പെട്ടത്.
വളപുരം ജി.എം.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. റബ്ബർ തോട്ടത്തിൽ വിറക് ശേഖരിക്കുന്നതിനിടെ അപ്രതീക്ഷിതമായി റബ്ബർ മരത്തിന്റെ ഉണങ്ങിയ കൊമ്പ് ഒടിഞ്ഞു സൻഹയുടെ തലയിൽ പതിക്കുകയായിരുന്നു.

إرسال تعليق
Thanks