പാട്ടും കഥകളുമായി ബാലവേദി



  ഒഴൂർ: ഫ്രണ്ട്സ് ക്ലബ്ബ് ഗ്രന്ഥാലയം അരിസ്റ്റോട്ടിൽ ബാലവേദി സംഘടിപ്പിച്ച പാട്ടും കഥകളുമായി എന്ന പരിപാടി വേറിട്ടനുഭവമായി..

 സംഗീതത്തിലൂടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഊന്നിയാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൂടിയായ യു. സജീഷ് ഉദ്ഘാടനം നിർവ്വഹിച്ചത്..

ബാലവേദി സെക്രട്ടറി കെ.ടി.നിജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് ശിവകാമി അദ്ധ്യക്ഷത വഹിച്ചു..

ഗ്രന്ഥശാല പ്രസിഡണ്ട് കെ.നാരായണൻ കുട്ടി,ഗ്രന്ഥശാല സെക്രട്ടറി കെ.ടി.രാധാകൃഷ്ണൻ,ലൈബ്രറിയൻ നസീറ ബാനു,പാർവ്വതി മോഹൻ, കെ.ടി.ഷീജ, പി.കെ.രമ, പി.കെ.ഉഷ, എന്നിവർ സംസാരിച്ചു. സൗമ്യ നന്ദി പറഞ്ഞു. 

Post a Comment

Thanks

أحدث أقدم