തിരൂർ: ഒരേ പേരിലൂടെ ഒന്നിച്ചുചേർന്നവരുടെ സ്നേഹവും സൗഹൃദവും ഐക്യവും സാമൂഹിക പ്രതിബദ്ധതയും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന വേൾഡ് ഇസ്മായിൽ കൂട്ടായ്മയുടെ മലപ്പുറം ജില്ലാ മെഗാ സംഗമം തിരൂരിൽ നടന്നു. തിരൂർ മുൻസിപ്പൽ ചെയർമാൻ കീഴടത്തിൽ ഇബ്രാഹിം ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ തെന്നല അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ദാരിമി ചെറുമുക്ക് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇസ്മായിൽ കാവന്നൂർ സ്വാഗതവും ഇസ്മായിൽ വേങ്ങര നന്ദിയും പറഞ്ഞു.
ഒരു പേരിൽ ഒന്നിച്ചവരെ പരസ്പരം കൈത്താങ്ങാകുന്ന വലിയൊരു കുടുംബമായി മാറ്റുക എന്നതാണ് ഇസ്മായിൽ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസം നേടാൻ പ്രയാസപ്പെടുന്നവർക്ക് വിദ്യാഭ്യാസ സഹായം നൽകുക, രോഗികൾക്ക് ചികിത്സാ സഹായം എത്തിക്കുക, നിർധന കുടുംബങ്ങൾക്ക് ധനസഹായം നൽകുക, തൊഴിൽ തേടുന്നവർക്ക് തൊഴിൽസഹായം ലഭ്യമാക്കുക, ജീവിതപ്രതിസന്ധികളിൽ അകപ്പെടുന്നവർക്ക് ആവശ്യമായ പിന്തുണ നൽകുക തുടങ്ങിയ കാരുണ്യപ്രവർത്തനങ്ങളിലൂടെ അംഗങ്ങൾക്കും സമൂഹത്തിനും കൈത്താങ്ങാകുകയാണ് കൂട്ടായ്മയുടെ ലക്ഷ്യം. പരസ്പര സ്നേഹവും സഹകരണവും വളർത്തി, അർഹരായവരുടെ പ്രയാസങ്ങളിൽ ഒത്തൊരുമയോടെ ഇടപെടാനും കൂട്ടായ്മ ലക്ഷ്യമിടുന്നു.
ഇസ്മായിൽ അമ്പാട്ട് ആമുഖപ്രഭാഷണവും ഇസ്മായിൽ മുതുകുറ്റി വിഷയാവതരണവും നടത്തി. ഇസ്മായിൽ പുല്ലൂർ റിപ്പോർട്ട് അവതരിപ്പിച്ചു. ഇസ്മായിൽ എ.പി. തളങ്കര മൊമെന്റോ വിതരണം നിർവഹിച്ചു.
ഇസ്മായിൽ അരക്കുപറമ്പ്, ഇസ്മായിൽ ആർ.കെ. കടപ്പുറം, ഇസ്മായിൽ പുത്തൻകടവത്ത്, ഇസ്മായിൽ പാറക്കടവ്, ഇസ്മായിൽ മാസ്റ്റർ പറമ്പിൽപീടിക, ഇസ്മായിൽ അബൂതാഹ ഐക്കരപ്പടി, ഇസ്മായിൽ സഖാഫി മമ്പുറം എന്നിവർ ആശംസകൾ നേർന്നു. ഇസ്മായിൽ ചെമ്പ്ര, ഇസ്മായിൽ രണ്ടത്താണി, ഇസ്മായിൽ കണ്ണമംഗലം, ഇസ്മായിൽ നീലിയാട്ട്, ഇസ്മായിൽ പെരിങ്ങാവ്, ഇസ്മായിൽ പയനിങ്ങൽ എന്നിവർ വേദിയിൽ സംബന്ധിച്ചു.
സംഗമത്തിന്റെ ഭാഗമായി നടന്ന ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിൽ ഇസ്മായിൽ നെടുമ്പയെ പ്രസിഡന്റായും ഇസ്മായിൽ വേങ്ങരയെ ജനറൽ സെക്രട്ടറിയായും ഇസ്മായിൽ ചെമ്മാട്ടിനെ ട്രഷററായും തെരഞ്ഞെടുത്തു.
വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച ഇസ്മായിൽ കൂളത്തെ ഷാർജ, ഇസ്മായിൽ നീലിയാട്ട്, ഇസ്മായിൽ ഗ്രാമത്തി ചൊക്ലി എന്നിവരെ ആദരിച്ചു.
ഇസ്മായിൽ പുറത്തൂരും പാർട്ടിയും അവതരിപ്പിച്ച ഇശൽ വിരുന്നും ഇസ്മായിൽ പുലാപ്പറ്റയും പാർട്ടിയും അവതരിപ്പിച്ച മാജിക് ഷോയും സംഗമത്തിന് മാറ്റുകൂട്ടി. നറുക്കെടുപ്പും സമ്മാനദാനവും നടന്നു. ഡ്രീംസ് പെർഫ്യൂംസ് തിരൂരിന്റെ പ്രതിനിധി ഇസ്മായിൽ ചെമ്മാട് സമ്മാനദാനം നിർവഹിച്ചു.

إرسال تعليق
Thanks