പോലീസ് സ്റ്റേഷനുകളിൽ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ ലേലം ചെയ്യാൻ നടപടി


മലപ്പുറം : വിവിധ കേസുകളിൽ പിടികൂടി പോലീസ് സ്റ്റേഷനുകളിൽ കുന്നുകൂടി കിടക്കുന്ന വാഹനങ്ങൾ ലേലം ചെയ്യുന്നതിന് നടപടി തുടങ്ങി. രെജിസ്ട്രേഷൻ, എഞ്ചിൻ, ഷാസി നമ്പർ തുടങ്ങിയവ ഇല്ലാത്തതും വ്യാജ നമ്പർ പതിപ്പിച്ചതുമായി 300 വാഹനങ്ങളാണ് ജില്ലയിൽ ലേലത്തിൽ വെക്കാനൊരുങ്ങുന്നത്. ഇതിന്റെ ആദ്യപടിയായി ടിപ്പർ ലോറി മുതൽ സ്കൂട്ടർ വരെയുള്ള വാഹനങ്ങളുടെ പട്ടിക പോലീസ് പുറത്തുവിട്ടു. 30 ദിവസത്തിനുള്ളിൽ ഉടമകൾക്ക് അതതു പോലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെടാം.


രേഖകൾ ഹാജറാക്കിയാൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി വാഹനം വീണ്ടെടുക്കാം. ഉടമകൾ തേടി വരാത്ത വാഹനങ്ങൾ ലേലം ചെയ്യാനാണ് തീരുമാനം. ജില്ലയിൽ നിലമ്പൂർ പോലീസ് സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ ഉള്ളത്. നിലമ്പൂരിൽ 181 വാഹനങ്ങളുടെ പട്ടികയാണ് പ്രസിദ്ധികരിച്ചത്. പാണ്ടിക്കാട്, വളാഞ്ചേരി, കാളികാവ്, എടക്കര, പരപ്പനങ്ങാടി, പൂക്കോട്ടുമ്പാടം, വേങ്ങര,മങ്കട, തേഞ്ഞിപ്പലം എന്നീ സ്റ്റേഷനുകളിലെ വാഹനങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

Post a Comment

Thanks

Previous Post Next Post