സമസ്ത സെൻ്റിനറി കോൺഫറൻസ് കാര്യാലയം ഉദ്ഘാടനം ചെയ്തു


തിരൂരങ്ങാടി:2027 ജനു.28,29,30,31 തിയതികളിൽ മലപ്പുറം (കൊളപ്പുറം-കൂരിയാട്)വാദീ ഹറമൈനിൽ നടക്കുന്ന സമസ്ത: സെൻ്റിനറി മഹാ സമ്മേളനത്തിൻ്റെ സ്വാഗഗസംഘം ഓഫീസ് -സമസ്ത: സെൻ്റിനറി കാര്യാലയം- കൊളപ്പുറത്ത്  പ്രവർത്തനമാരംഭിച്ചു.

സമസ്ത: പ്രസി. ഇ സുലൈമാൻ മുസ്‌ലിയാർ കാര്യാലയം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സമ്മേളനം സമസ്ത: സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു.സെൻ്റിനറി പ്രോജക്ട് കൗൺസിൽ കൺവീനർ വണ്ടൂർ അബ്‌ദുറഹ്‌മാൻ ഫൈസി അധ്യക്ഷത വഹിച്ചു.



          സ്വാഗതസംഘം ജന.കൺവീനർ എം എൻ കഞ്ഞി മുഹമ്മദ് ഹാജി പതാക ഉയർത്തി.സി മുഹമ്മദ് ഫൈസി,കോടമ്പുഴ ബാവ മുസ്‌ലിയാർ, പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി, അബൂ ഹനീഫൽ ഫൈസി തെന്നല, താഴപ്ര മൊയ്തീൻ കുട്ടി മുസ്‌ലിയാർ, സ്വാദിഖ് വെളിമുക്ക് പ്രസംഗിച്ചു.

പൊന്മള മൊയ്തീൻ കുട്ടി ബാഖവി സ്വാഗതവും മുഹമ്മദ് പറവൂർ നന്ദിയും പറഞ്ഞു.

      മൂന്ന് വർഷമായി നടന്നു വരുന്ന സെൻ്റിനറി കർമപദ്ധതികൾ കോഴിക്കോട് സമസ്ത: സെൻ്റർ കേന്ദ്രീകരിച്ചാണ് നടന്നു വന്നത്. സ്വാഗത സംഘം ആസ്ഥാനമായി കൊളപ്പുറത്ത് സെൻ്റിനറി കാര്യാലയം  തുറന്നതോടെ ഇനി നഗരി കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ തകൃതിയാകും.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

Post a Comment

Thanks

أحدث أقدم