എംഎല്‍എമാരുടെ പാര്‍ട്ടി ഭാരവാഹിത്വം ഒഴിവാക്കി മുസ്‌ലിം ലീഗ്. ഒറ്റപ്പദവി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മന്ത്രിമാരായ എൻ . ഷംസുദ്ദീൻ, കെ . എം ഷാജി, പി . കെ ബഷീർ എന്നിവരുടെ ഭാരവാഹിത്വവും ഒഴിവാക്കി. പാര്‍ട്ടി പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പി.അബ്ദുല്‍ഹമീദ്, എ.അബ്ദുറഹ്മാന്‍, ശ്യാം സുന്ദര്‍ എന്നിവരെ സംസ്ഥാന വൈസ് പ്രസിഡന്റുമാരാക്കി.
പി.ഉബൈദുല്ല, കമാല്‍ മക്കിയില്‍, റഫീഖ് മണിമല എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായി തെരഞ്ഞെടുത്തു. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകളിലും പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചിട്ടുണ്ട്. പോഷക സംഘടനകളിലും ജനപ്രതിനിധികളുടെ സംഘടനാ ഭാരവാഹിത്വം ഒഴിവാക്കും.
_സംസ്ഥാന ഭാരവാഹികൾ_
പി അബ്ദുൽ ഹമീദ് (മലപ്പുറം), എ.അബ്ദുറഹിമാൻ (കാസർക്കോട്), ശ്യാം സുന്ദർ (ഹരിപ്പാട്) എന്നിവരെ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായും പി ഉബൈദുല്ല (മലപ്പുറം), കമാൽ മാക്കിയിൽ (ആലപ്പുഴ), റഫീഖ് മണിമല (കോട്ടയം) എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും നിയോഗിച്ചു.
_സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ_
മുഹമ്മദ് ടി പാറാട് (കണ്ണൂർ), ജി മാഹീൻ അബൂബക്കർ (തിരുവനന്തപുരം) എന്നിവരെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായി പ്രഖ്യാപിച്ചു
_കാസർക്കോട് ജില്ല_
കാസർക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ പ്രസിഡ ണ്ടായി മുൻ എം.എൽ.എ എൻ.എ നെല്ലിക്കുന്നിനെയും ജനറൽ സെക്രട്ടറിയായി പി.എം മുനീർ ഹാജിയേയും ട്രഷററായി കെ.ഇ.എ ബക്കറി നേയും നിയമിച്ചു. വൈസ് പ്രസിഡണ്ടുമാരായി കെ.എം അബ്ദുറഹിമാൻ, വി.കെ ബാവ (തൃക്കരിപ്പൂർ) എന്നിവരേയും സെക്രട്ടറിയായി അഷ്റഫ് എടനീരിനെയും നിയമിച്ചു.
_കോഴിക്കോട് ജില്ല_
കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ പുതിയ പ്രസിഡണ്ടായി ടി.ടി ഇസ്‌മായിലിനെയും ജനറൽ സെക്രട്ടറിയായി സൂപ്പി നരിക്കാട്ടിരിയേയും ട്രഷററായി എൻ.സി അബൂബക്കറിനെയും നിയോഗിച്ചു. വൈസ് പ്രസിഡണ്ടുമാരായി എൻ.പി മുഹമ്മദാലി (നാദാപുരം), അനീസ് ആദം (കോ ഴിക്കോട്), കെ.വി മുഹമ്മദ് (താമരശ്ശേരി) എന്നിവരേയും സെക്രട്ടറിമാരായി പി.കെ ഷ റഫുദ്ദീൻ (കുന്ദമംഗംലം), ടി മൊയ്തീൻകോയ (കൊടുവള്ളി), റിയാസ് അരീക്കാട് (ബേപ്പൂർ), കെ.എം.എ റഷീദ് (കുന്ദമംഗലം) എന്നിവരേയും നി യമിച്ചു.
_മലപ്പുറം ജില്ല_
മലപ്പുറം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി മുൻ എം.എൽ.എ അഡ്വ. എം ഉമ്മറിനെ (മഞ്ചേരി) നിയമിച്ചു. സെക്രട്ടറിമാരായി
ശരീഫ് കുറ്റൂർ, മുജീബ് കാടേരി എന്നിവരേയും നിയമിച്ചു.
_എറണാകുളം ജില്ല_
എറണാകുളം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറിയായി അഷ്റഫ് മൂപ്പനേയും ട്രഷററായി കെ.എച്ച് മുഹമ്മദ് കുഞ്ഞിയേയും വൈസ് പ്രസിഡണ്ടായി പി.എ അഹമ്മദ് കബീറിനെയും പ്രഖ്യാപിച്ചു.
_കൊല്ലം ജില്ല_
കൊല്ലം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പോരേടം ബദറിനേയും സെക്രട്ടറിയായി കാട്ടൂർ ബഷീറിനെയും നിയോഗിച്ചു.
_തിരുവനന്തപുരം ജില്ല_
തിരുവനന്തപുരം ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റിയുടെ പ്രസിഡണ്ടായി നിസാർ മുഹമ്മദ് സുൽഫിയേയും ജനറൽ സെക്രട്ടറിയായി എം മാഹീൻ അബൂബക്കർ കാട്ടാക്കടയേയും നിയോഗിച്ചു. ഫറാസ് മാറ്റപ്പള്ളി, ജസീം മഹാണി, ഹാരിസ് കരമന എന്നിവരെ സെക്രട്ടറിമാരായും നിയോഗിച്ചു.

Post a Comment
Thanks