പള്ളിക്കൽ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട സമുച്ചയം ഇന്ന് മന്ത്രി നാടിന് സമർപ്പിക്കും

 


പള്ളിക്കൽ | വർഷങ്ങളുടെ കാ ത്തിരിപ്പിനൊടുവിൽ യാഥാർഥ്യമായ പള്ളിക്കൽ വില്ലേജ് ഓഫീസ് കെട്ടിട സമുച്ചയം ഇന്ന് രാവിലെ 11ന് റവന്യൂ മന്ത്രി എ പി അനിൽകുമാർ നാടിന് സമർപ്പിക്കും. 


പഴയ കെട്ടിടം പൊളിച്ചുമാറ്റിയ അഞ്ച് സെന്റ് സ്ഥലത്ത് സർക്കാറിന്റെ പ്ലാൻഫണ്ടിൽ നിന്ന് അനുവദി ച്ച 45 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്.


റെക്കോർഡ്റൂം, ഫയൽ സ്റ്റോറേജ് ആൻഡ് പ്രിൻ്റർ റൂം, ഓഫീസ് റൂം, വില്ലേജ് ഓഫീസർ റൂം, ഫ്രന്റ് ഓഫീസ്, ഡൈനിംഗ് ഹാൾ, സെമിനാർ ഹാൾ, ഗുണഭോക്താക്കൾക്കു ള്ള വെയ്റ്റിംഗ് റൂം, പൊതു ശൗചാലയം, സ്ത്രീകൾക്കും പുരു ഷന്മാർക്കും ജീവനക്കാർക്കും വെവ്വേറെ ശൗചാലയം, റാമ്പ് സൗകര്യം ഉൾപ്പെടെയുള്ള മികച്ച സംവിധാനങ്ങളോടെ അത്യാധുനിക രീതിയിലാണ് കെട്ടിടം പൂർത്തീകരിച്ചത്. 


അതോടൊ പ്പം ആധുനിക രീതിയിലുള്ള വൈദ്യുത സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരു ക്കിയിട്ടുണ്ട്.


ടി വി ഇബ്റാഹീം എം എൽ എ അധ്യക്ഷത വഹിക്കും. ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൽ വഹാബ് എം പി, പി പി സുനിൽ എം പി, ജില്ലാ കലക്ടർ ഡോ. വിനയ് ഗോയൽ പങ്കെടുക്കും.

Post a Comment

Thanks

Previous Post Next Post