വാഹനാപകടത്തിൽ മരിച്ച നവദമ്പതികളുടെ കുടുംബത്തിന് 1,76 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി


  ചേലേമ്പ്ര പഴയ സ്പിന്നിങ്മിൽ വളവിലെ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച നവ ദമ്പതികളുടെ കുടുംബത്തിന് 1,76 കോടി രൂപ നഷ്ടപരി ഹാരം നൽകാൻ വിധി. താനൂരിലേക്ക് പോവുകയായിരുന്ന പെട്രോൾ ടാങ്കർ ലോറി പെരുവള്ളൂരിൽ നിന്നും ചേലേമ്പ്ര പുല്ലിപ്പറമ്പിലേക്ക് പോവുകയായിരുന്ന ബുള്ളറ്റിൽ ഇടിച്ച് നവദമ്പതികളായ കണ്ണമംഗ ലം വെസ്റ്റ് കണിത്തോടിക വീട്ടിൽ സലാഹുദ്ദീനും ഭാര്യ ചേലേമ്പ്ര പുല്ലിപ്പറമ്പ് എളന്നുമ്മൽ തേനേരിപ്പാറ തെക്കെകുറ്റിരി ഫാത്തിമ ജുമാനയും മരണപ്പെട്ട കേസിലാണ് വിധി.


മരിച്ചവരുടെ മാതാപിതാക്കൾ നൽകിയ ഹരജിയിൽ തിരൂർ അഡീഷണൽ ജില്ലാ കോടതി ജഡ്ജും മോട്ടോർ ആക്സിഡന്റ് ട്രൈബ്യൂണൽ ജഡ്ജുമാ യ എസ് ശ്രീജിത്ത് ആണ് മരിച്ചവരുടെ അവകാശികൾക്ക് ഒരു കോടി എഴുപത്തി ആറ് ല ക്ഷം രൂപയും ഏഴ് ശതമാനം പലിശയും നൽകാൻ വിധിച്ചത്. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. ഹരജിക്കാർക്ക് വേണ്ടി അഡ്വ. എൻ.പി മുഹമ്മദ് ഷമീം, പി.സി പദ്മജ എന്നി വർ ഹാജരായി.


2020 നവംബറിലാണ് കേസിനാസ്പദമായ അപകടം നടന്നത്.മരിച്ച സലാഹുദ്ദീൻ വിദേശത്ത് ജോലിയി ലിരിക്കെ രണ്ട് മാസത്തെ അവധിയിൽ വന്ന് വിവാഹിതനാ 

യി തിരിച്ചു പോവാനിരിക്കെയാണ് അപകടം ഉണ്ടായത്. സലാഹുദ്ദീൻ ഫാത്തിമ ജുമാനയുമായുള്ള വിവാഹം കഴിഞ്ഞ് ഒരാഴ്ച മാത്രമെ ആയിരുന്നുള്ളു. വിവാഹ സൽകാരത്തിന് വധുവിന്റെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം ഉണ്ടായത്. സലാഹുദ്ദീൻ സംഭവ സ്ഥലത്തും ഫാത്തിമ ജുമാന കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള യാത്രമധ്യേയും മരിച്ചു. താനൂരിലേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കർ ലോറി സ്പിന്നിങ്മിൽ വളവിൽ വെച്ച് അശ്രദ്ധമായി ഓട്ടോറിഷയെ മറികടക്കാൻ ശ്രമിച്ചതാണ് അപകടകാരണമെ ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

അപകടത്തിന് ദൃസാക്ഷി കൾ ഉണ്ടായിരുന്നിട്ടും ലോറി ഡ്രൈവറെ രക്ഷിക്കാൻ തേഞ്ഞിപ്പലം പൊലീസ് സലാഹുദ്ദിനെ പ്രതിയാക്കി കോടതി യിൽ അന്തിമ റിപ്പോർട്ട് നൽകിയത് വിമർശനവിധേയമായിരു ന്നു. ഏഴ് ശതമാനം പലിശയും ചേർത്ത് രണ്ടര കോടിയോളം രൂപ ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

Post a Comment

Thanks

أحدث أقدم