യു.പി.ഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്ന കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് കേരളത്തിലെ സൂപ്പർമാർക്കറ്റുകളിൽ ഈ മാസം 15-ന് യു.പി.ഐ വഴിയുള്ള ഇടപാടുകൾ സ്വീകരിക്കില്ലെന്ന് സൂപ്പർമാർക്കറ്റ് വെൽഫെയർ അസോസിയേഷൻ. സംസ്ഥാനത്തെ നാലായിരത്തോളം സൂപ്പർമാർക്കറ്റുകൾ സമരത്തിൽ പങ്കെടുക്കും.
യു.പി.ഐ പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ സ്വാഗതാർഹമാണെങ്കിലും, അതിന്റെ സാമ്പത്തിക ബാധ്യത വ്യാപാരികളുടെ മേൽ കെട്ടിവെക്കുന്നത് നീതിക്ക് നിരക്കുന്നതല്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി. യു.പി.ഐ ഇടപാടിന് ഫീസ് ഈടാക്കുന്നത് ഏറ്റവും കൂടുതൽ ദോഷകരമായി ബാധിക്കുന്നത് സൂപ്പർമാർക്കറ്റുകളെയാണ്.
ഈ തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും കേരള മുഖ്യമന്ത്രിക്കും സംഘടന നിവേദനം നൽകിയിട്ടുണ്ട്. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.

Post a Comment
Thanks