ഓപ്പറേഷൻ തണ്ടർ: വൻ വാഷ് വേട്ട; 1,000 ലിറ്റർ പിടികൂടി

 


പട്ടാമ്പി: എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ മുതുതല കോഴിക്കോട്ടിരിയിൽ നിന്ന് 1,000 ലിറ്റർ വാഷ് പിടികൂടി. ഉടമസ്ഥനില്ലാത്ത നിലയിൽ സൂക്ഷിച്ചിരുന്ന വാഷാണ് എക്സൈസ് സംഘം കണ്ടെത്തിയത്.


സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ഡ്യൂട്ടികളുടെ ഭാഗമായി പട്ടാമ്പി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.കെ. ബാലകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.


കോഴിക്കോട്ടിരിയിലെ മുതുതല പഞ്ചായത്ത് വക കണ്ണാടിച്ചി കുളത്തിന്റെ കിഴക്കേ അരികിലുള്ള മുളംകൂട്ടത്തിന് സമീപം അഞ്ച് പ്ലാസ്റ്റിക് ബാരലുകളിലായാണ് വാഷ് ഒളിപ്പിച്ചിരുന്നത്.


പട്ടാമ്പി എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ.ഒ. പ്രസന്നൻ, സിവിൽ എക്സൈസ് ഓഫീസർ ഇ.ആർ. രാജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു.


സംഭവത്തിൽ എക്സൈസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.

Post a Comment

Thanks

أحدث أقدم