തിരൂരങ്ങാടി: പരിശുദ്ധമായ ഹജ്ജ് കർമ്മത്തിന്റെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് അലിഫ് ഇന്ത്യ ടൂർസ് ആൻഡ് ട്രാവൽസും അഹ്ബാബ് ട്രാവൻസും സംയുക്തമായി ഹജ്ജ് മുന്നൊരുക്കം സംഘടിപ്പിച്ചു.
ചെമ്മാട് ഗ്രീൻ ലാൻഡ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൻ്റെ ഔദ്യേഗിക ഉദ്ഘാടനം എം എൻ കുഞ്ഞഹമ്മദ് ഹാജി നിർവഹിച്ചു.
ദേവർഷോല അബ്ദുസലാം മുസ്‌ലിയാർ ക്ലാസിന് നേതൃത്വം നൽകി .അബ്ദുറഹീം സഖാഫി പറവൂർ,ഫാറൂഖ് അഹ്സനി , മുഹമ്മദ് ശരീഫ് മുസ്‌ലിയാർ, എൽ കെ എം ഫൈസി,അബ്ദുൽ നസീർ ദാരിമി,അബ്ദുറഷീദ് മുസ്ലിയാർ സംബന്ധിച്ചു.
ശാഹുൽ ഹമീദ് മുസ്ലിയാർ ചേർത്തല സ്വാഗതവും ഇസ്മായിൽ കളിയാട്ടമുക്ക് നന്ദിയും പറഞ്ഞു.

Post a Comment
Thanks