കോഴിക്കോട് | തെങ്ങുകയറ്റ തൊഴിലാളി ജോലിക്കിടയിൽ കടന്നൽക്കുത്തേറ്റ് മരിച്ചു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ചക്കിട്ടപാറ പന്തിരിക്കരയിൽ കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടയിൽ കടന്നലിന്റെ കുത്തേൽക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭാര്യ: ഗ്രീഷ്മ (യുഎഇ). മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സഹോദരങ്ങൾ: സത്യൻ, മിനി, സുനിൽ, സിനി. സംസ്‌കാരം വെള്ളിയാഴ്ച രാത്രി ഒൻപതിന്.

Post a Comment
Thanks