തിരൂരങ്ങാടി: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൗജന്യ ബാലവേദി പഠനയാത്ര ശ്രദ്ധേയമായി. വിദ്യാർത്ഥികളിൽ ചരിത്രബോധവും അറിവും പകരുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര സംഘടിപ്പിച്ചത്.
മലയാള ഭാഷയുടെ പിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പ്രതിഭ തുടിക്കുന്ന തുഞ്ചൻ പറമ്പ്, ചരിത്രപ്രസിദ്ധമായ തിരുനാവായ മാമാങ്ക ഭൂമി, പ്രശസ്ത സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വസതി തുടങ്ങിയ പ്രമുഖ ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങൾ വിദ്യാർത്ഥികൾ സന്ദർശിച്ചു. പുസ്തകങ്ങളിലൂടെ മാത്രം അറിഞ്ഞ ചരിത്രസത്യങ്ങളെ നേരിട്ടറിയാൻ സാധിച്ചത് കുട്ടികൾക്ക് വേറിട്ടൊരു അനുഭവമായി.
താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. സോമനാഥൻ, പി. മോഹൻദാസ്, ശംസുദ്ദീൻ കാനഞ്ചേരി, എം.പി. സബിത എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks