തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജ് യൂണിയൻ 2025–26 വർഷത്തെ കോളേജ് ഡേയോടനുബന്ധിച്ച് തയ്യാറാക്കിയ ഫോമോസാപിയൻസ്
Unhappy with happy picss മാഗസിൻ പ്രകാശനം ചെയ്തു.
യൂണിയൻ ജനറൽ സെക്രട്ടറി ഷെസിൻ അൻവർ സംസാരിച്ചു. യൂണിയൻ ചെയർമാൻ അഹമ്മദ് നിഹാൽ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജംഷീദ് വി.പി. സംസാരിച്ചു. തിരൂരങ്ങാടി എം.എൽ.എ പി.എം.എ. സമീർ ഉദ്ഘാടനം നിർവഹിച്ചു.
മാഗസിൻ ചീഫ് എഡിറ്ററും മുൻ പ്രിൻസിപ്പലുമായ ഡോ. ലെഫ്റ്റനന്റ് നിസാമുദ്ദീൻ കെ. സംസാരിച്ചു. അബ്ദുള്ള ബാസിൽ സി.പി. മാഗസിൻ പ്രകാശനം ചെയ്തു. യൂണിയൻ സ്റ്റുഡന്റ് എഡിറ്റർ ഷഫീൻ എം.പി. മാഗസിൻ പരിചയപ്പെടുത്തി.
തുടർന്ന് തീർത്ഥ സത്യൻ, സഞ്ജയ് എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി. ഡോ. അബ്ദുൽ സമദ് കെ., മുഹമ്മദ് ഷരീഫ് പി.കെ., ഡോ. മുഹമ്മദ് ഹസീബ് എൻ., ഡോ. ജെസിൻ താജ് ടി., മുജീബ് റഹ്മാൻ കാരി എന്നിവർ ആശംസകൾ നേർന്നു. യൂണിയൻ നേതൃത്വം നൽകിയ അധ്യാപകർക്ക് മൊമെന്റോ വിതരണവും നടന്നു. യൂണിയൻ വൈസ് ചെയർപേഴ്സൺ ഫാത്തിമ സെബ നന്ദി രേഖപ്പെടുത്തി.

Post a Comment
Thanks