കൂരിയാട് ദേശീയപാതയിലെ സർവീസ് റോഡ് അടച്ച നടപടിയിൽ പ്രതിഷേധം; നാട്ടുകാർ റോഡ് തുറന്നു


കൂരിയാട് : ദേശീയപാതയിൽ കൂരിയാട് മേൽപ്പാലത്തിനു സമീപമുള്ള കൂരിയാട് - അച്ചനമ്പലം റോഡിലേക്കുള്ള പ്രവേശനം അധികൃതർ അടച്ചത് ശക്തമായ ജനകീയ പ്രതിഷേധത്തിനിടയാക്കി. തുടര്‍ന്ന് നാട്ടുകാർ സംഘടിച്ചെത്തി അടച്ച ഭാഗം പൊളിച്ചുമാറ്റി റോഡ് തുറന്നു.


ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെയാണ് അച്ചനമ്പലം പി.ഡബ്ല്യു.ഡി റോഡിലേക്കുള്ള പ്രവേശനം ദേശീയപാത നിർമ്മാണ ഏജൻസിയായ കെ.എം.ആർ.എൽ. അടച്ചത്.


യാത്രാമാർഗ്ഗം തടസ്സപ്പെട്ടതോടെ ജനങ്ങൾ സംഘടിച്ചെത്തി പ്രവേശനകവാടം പൊളിച്ചുമാറ്റി. പ്രതിഷേധം ശക്തമായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ അധികൃതർ തന്നെ ഈ ഭാഗം പൂർണ്ണമായി പൊളിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പുകയൂർ ലൈവ്. ഒരു വർഷം മുൻപുതന്നെ ഈ റോഡിലേക്കുള്ള പ്രവേശനം തടയരുതെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർ അടക്കമുള്ള അധികാരികൾക്ക് നാട്ടുകാർ നിവേദനം നൽകിയിരുന്നു. എന്നാൽ ഇത് അവഗണിച്ചാണ് നിർമ്മാണ ഏജൻസി റോഡ് അടക്കാൻ തയ്യാറായത്.

Post a Comment

Thanks

Previous Post Next Post