തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജിൽ വിദ്യാർത്ഥികൾക്കായി ‘യൂ ആർ നോട്ട് അലോൺ’ (You Are Not Alone) എന്ന പേരിൽ ആത്മഹത്യാ പ്രതിരോധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. കോളേജിലെ ജീവാനി സെന്റർ ഫോർ സ്റ്റുഡന്റ്സ് വെൽബീയിംഗിന്റെ നേതൃത്വത്തിൽ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി മഞ്ചേരി, ടി.എൽ.എസ്.സി തിരൂരങ്ങാടി എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ജീവാനി സൈക്കോളജിസ്റ്റ് ശ്രുതി. പി സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ജംഷീദ് വി.പി അധ്യക്ഷത വഹിച്ചു. സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ജീവാനി കോർഡിനേറ്ററുമായ ഡോ. റംല. കെ ആശംസകൾ നേർന്നു.
ടി.എൽ.എസ്.സി തിരൂരങ്ങാടി റിസോഴ്സ് പേഴ്സൺ അഡ്വ. സി.കെ. സിദ്ദീഖ് മുഖ്യപ്രഭാഷണം നടത്തി. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണയും പരസ്പര കരുതലും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ ആത്മഹത്യാ പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവൽക്കരണവും സംവാദവും നടന്നു.
“കൂടുതൽ സുരക്ഷിതമായ ഒരു നാളെ നമുക്ക് പടുത്തുയർത്താം” എന്ന സന്ദേശത്തോടെയാണ് പരിപാടി സമാപിച്ചത്.

Post a Comment
Thanks