കടലുണ്ടിപ്പുഴയിൽ യുവാവിനെ കാണാതായി; ബൈക്കും മേൽവിലാസവും എഴുതിയ കുറിപ്പും പമ്പ് ഹൗസിനു സമീപം കണ്ടെത്തി


മലപ്പുറം: കൂട്ടിലങ്ങാടി പെരിങ്ങോട്ടുപുലം വെള്ളക്കാട് പമ്പ് ഹൗസിന് സമീപം കടലുണ്ടിപ്പുഴയിൽ യുവാവിനെ കാണാതായി. കണ്ണൂർ മാളൂർ തരിക്കണ്ടി വീട്ടിൽ ബാലന്റെ മകൻ സുധീഷ് കുന്നുമ്മൽ (37) നെയാണ് കാണാതായത്.


പ്രദേശത്തുണ്ടായിരുന്ന സുധീഷിനെ പിന്നീട് കാണാതാവുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന്റെ ബൈക്ക് പമ്പ് ഹൗസിന് സമീപം കണ്ടെത്തി. ബൈക്കിനൊപ്പം വാഹനത്തിന്റെ ചാവിയും, ഫോൺ നമ്പറും കുടുംബത്തിന്റെ മേൽവിലാസവും എഴുതിയ കുറിപ്പും ഉപേക്ഷിച്ച നിലയിൽ ലഭിച്ചിട്ടുണ്ട്.


യുവാവ് പുഴയിൽ ചാടിയതാകാമെന്ന ശക്തമായ നിഗമനത്തിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്. സ് കൂബാ ടീമിന്റെ നേതൃത്വത്തിൽ പുഴയിൽ പരിശോധന തുടരുകയാണ്.


വിവരം അറിഞ്ഞ് കാണാതായ സുധീഷിന്റെ ബന്ധുക്കളും കണ്ണൂരിൽ നിന്ന് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരുന്നു.


Post a Comment

Thanks

Previous Post Next Post