ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പത്രനിർമ്മാണ പരിശീലനം

 


തിരൂരങ്ങാടി: എസ്.എസ്.എം.ഒ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എജ്യുക്കേഷൻ (ഐ.ടി.ഇ.) സെന്ററിലെ വിദ്യാർത്ഥികൾക്ക് ഒ.എച്ച്.എസ്.എസ്. തിരൂരങ്ങാടിയിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്ക്രൈബസ്  സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പത്രം തയ്യാറാക്കാനുള്ള പരിശീലനം നൽകി. പരിശീലനം ഐ.ടി.ഇ. പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ് ഉദ്ഘാടനം ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ മുഹമ്മദ് ദിൽനാസ് വി.പി., മുഹമ്മദ് മിഥിലാജ് ടി., മുഹമ്മദ്‌ ഷഹാൻ പി., അസ്ലിയ കെ., ഫാത്തിമ ഹന്ന സി.ടി., റിദ എം.സി., ഷാസിൽ മുഹമ്മദ് എ.പി. എന്നിവരാണ് പരിശീലനം നൽകിയത്.


പരിശീലനത്തിന്റെ ഭാഗമായി തയ്യാറാക്കിയ പത്രങ്ങളുടെ പ്രകാശനം തിരൂരങ്ങാടി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കല്ലുങ്ങൽ നിർവഹിച്ചു. പ്രിൻസിപ്പൽ യു. മുഹമ്മദ് ഷാനവാസ്, കെ.ടി. ഹനീഫ, മുനവ്വിറ, ഒ.എച്ച്.എസ്.എസ്. ലിറ്റിൽ കൈറ്റ്സ് മെന്റർമാരായ ഷംസുദ്ദീൻ കാനാഞ്ചേരി, പി. റസീന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

Thanks

أحدث أقدم