കാർ ഇടിച്ചു വാഹനാപകടം: മൂന്നുവയസ്സുകാരനടക്കം ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു


  തൃശ്ശൂർ കുന്നംകുളത്ത് ദാരുണ വാഹനാപകടം: മൂന്നുവയസ്സുകാരനടക്കം ഒരേ കുടുംബത്തിലെ മൂന്നുപേർ മരിച്ചു. എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഹ്ന, മൂന്നുവയസ്സുള്ള മകൻ എമിൽ എന്നിവർക്കാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്.


ഇന്നലെ രാത്രി 11:40 മണിയോടെയായിരുന്നു സംഭവം. മൂന്നംഗ കുടുംബം സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് അമിതവേഗതയിലെത്തിയ കാർ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചുനിൽക്കുകയാണുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മുനീറിനെയും ഷിഹനയെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിൽ കഴിയവെയാണ് മകൻ എമിൽ മരണത്തിന് കീഴടങ്ങിയത് അപകടത്തിൽ കാറും ബൈക്കും പൂർണമായി തകർന്നു.


കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നു എന്നാണ് അറിയുന്നത്. ഡ്രൈവറെ പോലീസ് കസ്റ്റഡിയിൽ എത്തിയിട്ടുണ്ട്.

 സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Thanks

Previous Post Next Post