തിരൂരങ്ങാടി ഓറിയന്റൽ എച്ച്.എസ്.എസിൽ 'വിജയതീരം' പദ്ധതിക്ക് തുടക്കമായി


തിരൂരങ്ങാടി: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് അക്കാദമിക പിന്തുണയും പരീക്ഷാവിജയവും ഉറപ്പാക്കിക്കൊണ്ട് വ്യക്തിവികാസത്തിലേക്ക് നയിക്കുന്നതിനായി ആവിഷ്കരിച്ച 'വിജയതീരം' പദ്ധതി തിരൂരങ്ങാടി ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആരംഭിച്ചു.

സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഒ. ഷൗക്കത്തലി മാസ്റ്റർ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.  ഹെഡ്മാസ്റ്റർ കെ.കെ. ഉസ്മാൻ മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായി സംബന്ധിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ മുനീർ താനാളൂർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ടി.വി. ആയിഷാബി ടീച്ചർ ചടങ്ങിന് സ്വാഗതം ആശംസിച്ചു.

ആദ്യഘട്ടമെന്ന നിലയിൽ പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളെ സജ്ജരാക്കുക, പ്രചോദനാത്മക ക്ലാസുകൾ സംഘടിപ്പിക്കുക, പഠനോപകരണങ്ങളും നോട്ടുകളും വിതരണം ചെയ്യുക, ഫീസ് അടയ്ക്കാൻ പ്രയാസമുള്ളവരെ സഹായിക്കുക തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ സ്കൂൾ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് ചടങ്ങിൽ വിശദീകരിച്ചു. സ്കൂളിലെ മുഴുവൻ എൻ.എസ്.എസ്. വോളണ്ടിയർമാരും പരിപാടിയിൽ സജീവമായി പങ്കെടുത്തു.

ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ടി.സാലിം, പി. ഇസ്മായിൽ , യു.ടി. അബൂബക്കർ, എം. സുഹൈൽ , കെ.വി. സാബിറ , ടി. അസ്സൻകോയ, എം.എ.റബീഹ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി അധ്യാപക-വിദ്യാർത്ഥി കൂട്ടായ്മയും രൂപീകരിച്ചു. ചടങ്ങിന് സി.എച്ച്. സുമൈറ നന്ദി രേഖപ്പെടുത്തി.


ഫോട്ടോ

തിരൂരങ്ങാടി ഓറിയൻ്റൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന വിജയതീരം പരിപാടി പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Thanks

Previous Post Next Post