മന്ത്രി എത്തി , പഴയ കലാലയത്തിലെ വിദ്യാർത്ഥിയായി


തിരൂരങ്ങാടി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകപ്പു മന്ത്രിയും തിരൂരങ്ങാടി പി എസ് എം ഒ കേളേജ് പുർവ്വ വിദ്യാർത്ഥിയുമായ അഡ്വ: എൻ ശംസുദ്ധിൻ കോളേജിലെ പഴയ വിദ്യർത്ഥിയായി വീണ്ടും കോളേജിൽ എത്തി. മന്ത്രിപദം ഏറ്റെടുത്ത ശേഷം ആദ്യമായാണ് കോളേജിൽ എത്തിയത്. കോളേജ് അലുംനി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ സ്വീകരണ പരിപാടി പങ്കെടുക്കാനാണ്  എത്തിയ മന്ത്രിയെ പഴയ സഹപാഠികളും അധ്യാപകരും കോളേജ് മാനേജ്മെൻ്റ് കമ്മിറ്റി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ബികോം എംകോം പഠനം അസ്വ എൻ. ശംസുദ്ധിൻ പൂർത്തിയാക്കിയത് തിരൂരങ്ങാടി പി എസ് എം ഒ കോളേജിൽ നിന്നായിരുന്നു. ഈ ടവർഷ കാലയളവിൽ 4 വർഷം യു യു.സി യായും ഒരു വർഷം ഫൈൻ ആർട്സ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പി എസ് എം ഒ കോളേജ് ഒരു  കലാലയമല്ലന്നും സാംസ്കാരിക കേന്ദ്രമാണെന്നും മന്ത്രി സ്വികരണത്തിന് മറുപടിയായി പറഞ്ഞു . ചടങ്ങ് കോളേജ് കമ്മിറ്റി ചെയർമാൻ എം കെ ബാവ ഉദ്ഘാടനം ചെയ്തു.  ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോ ഗ്രാൻ്റ് ഫിനാലെയിൽ റണ്ണർ അപ്പായ പി എസ് എം ഒ കോളേജ് വിദ്യാത്ഥിനി തീർത്ഥ സുരേഷിനെയും നർത്തകി ശ്രീലക്ഷ്മിയെയും മന്ത്രി അനുമോദിച്ചു         അലുംനി പ്രസിഡൻ്റ് അഡ്വ:സി പി മുസ്തഫ അധ്യക്ഷനായി.                

മുൻ മന്ത്രി പി കെ അബ്ദു റബ്ബ് , മലപ്പുറം എ ഡി എം പി ഒ സാദിഖ്, കോളേജ് പ്രിൻസിപ്പൽ ഡോ വി പി ജംഷീദ് , സ്‌റ്റാഫ് സെക്രട്ടറി ഡോ വിപി ഷബീർ അഹമ്മദ്, മുൻ പ്രിൻസിപ്പൽ ഡോ. പി എം അലവികുട്ടി. അലൂംനി അസോസിയേഷൻ ഭാരവാഹികളായ കെ.ടി മുഹമ്മദ് ഷാജു, എം അബ്ദുൽ അമർ , റഫീഖ് പാറക്കൽ, പി എം അബ്ദുൽ ഹഖ്, യൂണിയൻ ഭാരവാഹി എം പി ഷഫീൻ എന്നിവർ സംസാരിച്ചു.                    

ഫോട്ടോ അടിക്കുറിപ്പ്            

a)പി എസ് എം ഒ കോളേജ് പൂർവ്വ വിദ്യാർത്ഥിയായ മന്ത്രി അഡ്വ എൻ ശംസുദ്ധിന് പഴയ സഹപാഠികൾക്കൊപ്പം സെൽഫി എടുക്കുന്നു                  

   b) പി എസ് എം ഒ കോളേജിൽ അലുമിനി അസോസിയേഷൻ നൽകിയ സ്വികരണത്തിൽ മന്ത്രി എൻ ശംസുദ്ധിൻ സംസാരിക്കുന്നു.

Post a Comment

Thanks

Previous Post Next Post