എം.ഡി.എം.എ യുമായി ഓട്ടോ ഡ്രൈവർ പിടിയില്‍


  വെള്ളിമാടുകുന്ന്: ചേവായൂർ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 16.05 ഗ്രാം  എം.ഡി.എം.എ യുമായി ഓട്ടോ ഡ്രൈവറായ കുണ്ടുങ്ങൽ സ്വദേശി കട്ടയാട്ടുപറമ്പ്  ബലൂൺ ഹൗസിൽ അഹമ്മദ് ബാസിക് (32 വയസ്സ്) നെ സിറ്റി നാർക്കോടിക്ക് സെൽ അസി: കമ്മീഷണർ പി.സി. ചാക്കോയുടെ നേതൃത്വത്തിലുള്ള ഡാൻസാഫും, ചേവായൂർ പോലീസ് ഇൻസ്പെക്ടർ ദിനേശ്. ടി.പി യുടെ നേതൃത്വത്തിലുള്ള ചേവായൂർ പോലീസും  ചേർന്ന് പിടികൂടി.

ഇരിങ്ങാടം പള്ളി വെള്ളിമാടുകുന്ന് ഭാഗങ്ങളിൽ രാത്രികാല ഹോട്ടലുകൾ മറയാക്കി മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് പോലിസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ   ചേവായൂർ സബ്ബ് ഇൻസ്പെക്ടറും സംഘവും സ്റ്റേഷൻ പരിധിയിൽ പട്രോളിംഗ് ഡ്യൂട്ടി ചെയ്ത് വരവെ ഇരിങ്ങാടം പള്ളി-ചേവരമ്പലം റോഡിൽ സമന്വയ ജംഗ്ഷന് സമീപം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പോലീസ് ബല പ്രയോഗത്തിലൂടെ തടഞ്ഞ് വച്ച് പരിശോധന നടത്തവെ പ്രതി ധരിച്ചിരുന്ന ജീൻസിന്റെ പോക്കറ്റിൽ സിഗരറ്റ് പാക്കറ്റിന്റെ ഉള്ളിലായി വിൽപ്പനയ്ക്കായി   സിപ്പ് ലോക്ക് കവറിൽ സൂക്ഷിച്ച എം.ഡി.എം.എ പോലീസ് കണ്ടെടുക്കുകയായിരുന്നു.  പകൽ സമയങ്ങളിൽ കോഴിക്കോട് നഗരത്തിൽ ഓട്ടോ ഓടിക്കുന്ന പ്രതി രാത്രി കാലങ്ങളിൽ ഇരിങ്ങാടൻപള്ളി, കോവൂർ റോഡിൽ പ്രവർത്തിക്കുന്ന തട്ടുകടകടകളിലെത്തുന്ന  സമീപ പ്രദേശങ്ങളിലെ വിദ്യഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥി, വിദ്യാർത്ഥിനികൾക്കും, യുവതി യുവാക്കൾക്കും മയക്കുമരുന്ന്  വിതരണം ചെയ്യുകയും, മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ ആവശ്യക്കാരെ തന്റെ ഓട്ടോയിൽ കയറ്റുകയും യാത്രക്കിടെ എം.ഡി.എം.എ കൈമാറുകയുമാണ് ചെയ്തിരുന്നത്. ചേവായൂർ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർമാരായ അനു. സി, വിനോദൻ,  സിവിൽ പോലീസ് ഓഫീസർമാരായ വിജീഷ്. പി, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, അജീഷ്, ലിവേഷ്, ഡാൻസാഫ് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അഖിലേഷ്, സിപിഒ മാരായ സരുൺ, മുഹമ്മദ് മഷൂര്‍ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. 

Post a Comment

Thanks

Previous Post Next Post