കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ സമസ്ത ജനറല്‍ സെക്രട്ടറി,എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ട്രഷറര്‍


കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തു. പൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട് ഉമർ മുസ്ലിയാരെ തിരഞ്ഞെടുത്തത്.


നിലവിൽ ട്രഷററായിരുന്ന കൊയ്യോട് ഉമർ മുസ്ലിയാരുടെ ഒഴിവിലേക്ക് എം.ടി അബ്ദുല്ല മുസ്ലിയാരെ ട്രഷററായി തിരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം. 

വൈസ് പ്രസിഡന്റുമാരായി എ.വി അബ്ദുറഹ്‌മാൻ മുസ്‌ലിയാർ, വി. മൂസക്കോയ മുസ്ലിയാർ എന്നിവരേയും ജോയിന്റ് സെക്രട്ടറിയായി ഹൈദർ ഫൈസി പനങ്ങാങ്ങര എന്നിവരേയും തിരഞ്ഞെടുത്തു.

Post a Comment

Thanks

أحدث أقدم