തിരൂരങ്ങാടി: കേരളീയ സമൂഹത്തിൻ്റെ ആത്മീയ വൈജ്ഞാനിക വഴികാട്ടിയായ മഹത് പ്രസ്ഥാനത്തിൻ്റെ ചരിത്ര മഹാ സംഭവത്തെ നെഞ്ചിലേറ്റി പ്രസ്ഥാനം. നൂറ് പ്രകാശവർഷം സമ്മാനിച്ച് 2027 ജനുവരി 28, 29, 30, 31 തിയ്യതികളിൽ മലപ്പുറം വാദി ഹറമൈനിൽ നടക്കുന്ന സമസ്ത സെൻ്റിനറി കോൺഫറൻസിന് ആയിരങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ സ്വാഗതസംഘമായി.
സുപ്രീം കൗൺസിൽ
ചെയർമാൻ : റഈസുൽ ഉലമ ഇ സുലൈമാൻ മുസ്‌ലിയാർ
ജനറൽ കൺവീനർ : സുൽത്വാനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ
കൺവീനർ : സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി
സ്വാഗത സംഘം
സ്റ്റിയറിങ് കമ്മിറ്റി
ചെയർമാൻ : സയ്യിദ് അലി ബാഫഖി തങ്ങൾ
കൺവീനർ : എം എൻ കുഞ്ഞഹമ്മദ് ഹാജി
എക്സിക്യൂട്ടീവ് കമ്മിറ്റി
ചെയർമാൻ : കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൾ
ജനറൽ കൺവീനർ : പേരോട് അബ്‌ദുറഹ്‌മാൻ സഖാഫി
ഫിന: കൺവീനർ : കുറ്റൂർ അബ്ദുറഹ്മാൻ ഹാജി
ചെമ്മാട് ഖുത്വ്ബുസ്സമാൻ ക്യാമ്പസിൽ നടന്ന സ്വാഗത സംഘം രൂപവത്കരണ സമ്മേളനം സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്ത് സ്വാഗതസംഘം പ്രഖ്യാപനം നടത്തി. സമസ്ത പ്രസിഡൻ്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി.
പേരോട് അബ്ദുർറഹ്മാൻ സഖാഫി പ്രമേയ പ്രഭാഷണം നടത്തി..സയ്യിദ് ഇബ്റാഹീം ഖലീൽഅൽ ബുഖാരി, പൊൻമള അബ്ദുൽ ഖാദിർ മുസ്‌ലിയാർ പ്രസംഗിച്ചു. വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി സ്വാഗതവും കുഞ്ഞി മുഹമ്മദ് സഖാഫി പറവൂർ നന്ദിയും പറഞ്ഞു. മാരായമംഗലം അബ്ദുർറഹ്മാൻ ഫൈസി,
അബൂ ഹനീഫൽ ഫൈസി തെന്നല , താഴപ്ര മുഹ് യിദ്ദീൻ മുസ്‌ലിയാർ, കൊമ്പം മുഹമ്മദ് മുസ്‌ലിയാർ, ഐ എം കെ ഫൈസി,കോടമ്പുഴ ബാവ മുസ്‌ലിയാർ, കൊളത്തൂർ അലവി സഖാഫി, അബ്ദുന്നാസർ അഹ് സനി ഒളവട്ടൂർ,
സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, റഹ്മത്തുല്ല സഖാഫി എളമരം, സയ്യിദ്മുനീറുൽ അഹ്ദൽ തുടങ്ങിയവർ സംബന്ധിച്ചു. റിപ്പോർട്ട്: അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks