കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻസ്വർണവേട്ട. എട്ടു മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം ഉൾപ്പെടെ ഒരു കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണമിശ്രിതം കസ്റ്റംസ് ഗ്രീൻ ചാനലിൽ വെച്ച് പിടികൂടി.
സംഭവത്തിൽ പൊന്നാനി സ്വദേശിയായ യാത്രക്കാരനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
റാസൽഖൈമയിൽ നിന്നും കരിപ്പൂരിലെത്തിയ എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരനാണ് കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കുഞ്ഞിന്റെ മറവിൽ സ്വർണം കടത്താൻ ശ്രമിച്ചത്.
സംശയം തോന്നി നടത്തിയ വിശദമായ പരിശോധനയിലാണ് എട്ടു മാസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ ഡയപ്പറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ സ്വർണമിശ്രിതപ്പൊതികൾ കണ്ടെത്തിയത്.
ഇതിനു പുറമെ പിതാവിന്റെ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലും സ്വർണമിശ്രിതം കണ്ടെടുത്തു. കണ്ടെടുത്ത സ്വർണത്തിന് വിപണിയിൽ ഒരു കോടി രൂപയോളം വില വരും.
അന്താരാഷ്ട്ര സ്വർണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികൾക്ക് ഇതിൽ പങ്കുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks