തേഞ്ഞിപ്പലം: ചേളാരിയിലെ തിരുരങ്ങാടി അവുക്കാദർ കുട്ടി നഹാസാഹിബ് മെമ്മോറിയിൽ പോളിടെക്നിക് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മുഴുവൻ സ്ഥാനങ്ങളിലും വിജയിച്ച് എം.എസ്.എഫ് മുന്നണി കരുത്ത് തെളിയിച്ചു. ഇത് രണ്ടാം തവണയാണ് ചേളാരി പോളിയിൽ എസ്.എഫ്.ഐക്ക് കനത്ത തിരിച്ചടി നൽകി എം.എസ്.എഫ് നേതൃത്വത്തിലുള്ള യു.ഡി.എസ്.എഫ് അത്യുജ്വല വിജയം നേടുന്നത്. വനിതാ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഉജ്വല വിജയം നേടിയ പ്രതിനിധികളെ അഭിനന്ദിച്ച് വള്ളിക്കുന്ന് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഡോ. വി.പി അബ്ദുൽ ഹമീദ്, ജനറൽ സെക്രട്ടറി എം.എ അസീസ് എന്നിവർ ഹാരാർപ്പണം നടത്തി.
എ. മുഹമ്മദ് ജസൽ
( ചെയർമാൻ), കെ. അബ്ദുൽ ബാസിത് ( ജനറൽ സെക്രട്ടറി), എം. മുഹമ്മദ് സിനാൻ (വൈസ് ചെയർമാൻ), നഹിദ (വനിത വൈസ് ചെയർമാൻ, എതിരില്ലാതെ )
, വി.പി ഗൗതം ( പി. യു. സി ), പി.വി ഫാതിമ റിദ (മാഗസിൻ എഡിറ്റർ), വി.കെ മുഹമ്മദ് അമൽ
(ആർട്സ് ക്ലബ്ബ് സെക്രട്ടറി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവർ. ചെയർമാൻ 55,ജനറൽ സെക്രട്ടറി 169, വൈസ് ചെയർമാൻ 160, പി.യു.സി 151, മാഗസിൻ എഡിറ്റർ 185, ആർട്സ് ക്ലബ്ബ് സെക്രട്ടറി 195, വോട്ടുകൾ നേടിയാണ് യു.ഡി.എസ്.എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടത്.
പോളിയിൽ ശക്തമായ മുന്നേറ്റം നടത്തി വിജയിച്ച യു.ഡി.എസ്.എഫ് പ്രതിനിധികളെയും വോട്ട് ചെയ്ത വിദ്യാർഥികളെയും മണ്ഡലം എം.എസ്.എഫ് കമ്മറ്റി അഭിനന്ദിച്ചു.
വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് പ്രകടനവും നടന്നു.
പ്രകടനത്തിന് യു. ഷംസുദ്ധീൻ, അലി ചേലേമ്പ്ര, കരീം കാപ്പൻ,ആദിൽ ചേലേമ്പ്ര,
നിസാം കെ. ചേളാരി, അർഷദ് തറയിട്ടാൽ, പി.കെ മുബഷിർ,ജാഫർ ചേളാരി,
അനുമോദ് കാടശ്ശേരി, ടി പി അസ്‌ദാഫ് , അർഷാദ്,
പി.പി ഹസീബ്, പി.കെ റിഷാദ്, മുസമ്മിൽ വള്ളിക്കുന്ന്,
ടി.സി മുസാഫിർ, നാസിബ് നേതൃത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പറ

Post a Comment
Thanks