തിരൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; 6 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ 19കാരൻമാർ പിടിയിൽ

 


തിരൂർ: റെയിൽ മാർഗം കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് തിരൂർ റെയിൽവേ സ്റ്റേഷനിൽ പിടികൂടി. ആർ.പി.എഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്.


ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിയ ചെന്നൈ–മംഗലാപുരം ട്രെയിനിൽ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്.


സംഭവവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായ അനിൽ കഹ്നാർ (19), സഹോദരിയുടെ മകനായ ദേ ബോസിസ് പ്രധാൻ (19) എന്നിവരെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പനയ്ക്കായി കൈമാറുന്നതിനായി രണ്ട് ബാഗുകളിലായി ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിക്കൊണ്ടുവന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.


എക്സൈസും ആർ.പി.എഫും ഉൾപ്പെട്ട സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. പിടിയിലായ പ്രതികളെ തിരൂർ പൊലീസ് വിശദമായ ദേഹപരിശോധനയ്ക്ക് വിധേയരാക്കി.


കസ്റ്റഡിയിലുള്ള പ്രതികളെയും പിടിച്ചെടുത്ത കഞ്ചാവും കോടതിയിൽ ഹാജരാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Thanks

Previous Post Next Post