വേങ്ങരയിൽ വൻ ലഹരിവേട്ട: രണ്ട് കിലോ കഞ്ചാവും 32 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ടുപേർ അറസ്റ്റിൽ


വേങ്ങര:ലഹരിസംഘങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി മുന്നേറുന്ന എക്സൈസ്-പോലീസ് വിഭാഗങ്ങൾക്ക് വൻ വിജയം. 'ഓപ്പറേഷൻ തണ്ടർ' പദ്ധതിയുടെ ഭാഗമായി വേങ്ങരയിൽ നടത്തിയ മിന്നൽ പരിശോധനയിൽ രണ്ട് കിലോയോളം കഞ്ചാവും 32 ഗ്രാമോളം മാരക രാസലഹരിയായ മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ പിടിയിലായി.


​വേങ്ങര അരിക്കുളം സ്വദേശികളായ വലിയപറമ്പിൽ വീട്ടിൽ വി.പി. മുഹമ്മദ് സവാദ് (26), തെക്കിൽപറമ്പിൽ വീട്ടിൽ മുഹമ്മദ് സഫീർ (22) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.


​എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷഫീക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, ഇന്റലിജൻസ് വിഭാഗവുമായി ചേർന്ന് വേങ്ങര ചാത്തംകുളത്ത് നടത്തിയ കൃത്യമായ നീക്കത്തിലാണ് പ്രതികൾ വലയിലായത്. പ്രതികളിൽ നിന്ന് ലഹരിമരുന്നിന് പുറമെ 2,00,310 രൂപയും കടത്താൻ ഉപയോഗിച്ച കാറും സംഘം കസ്റ്റഡിയിലെടുത്തു. പ്രതികളെ മലപ്പുറം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

Thanks

أحدث أقدم