സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗത്തിനും വിൽപ്പനയ്ക്കുമെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വാർഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.
'തൂഫാൻ തദ്ദേശം - ലഹരിക്കെതിരെ ജനസേന' എന്ന പേരിൽ വാർഡ് തലങ്ങളിൽ ജനജാഗ്രതാ സമിതികൾ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം പൂർണ്ണമായി ഉറപ്പാക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
തദ്ദേശ സ്വയംഭരണ ജനപ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, സന്നദ്ധ-യുവജന സംഘടനാ പ്രതിനിധികൾ എന്നിവർ വാർഡ് തല ജനജാഗ്രതാ സമിതികൾക്ക് നേതൃത്വം നൽകും. പ്രാദേശിക തലങ്ങളിലെ ലഹരി വിൽപ്പനയും ഉപയോഗവും കണ്ടെത്തി തടയുന്നതിനും വ്യാപക ബോധവൽക്കരണം നടത്തുന്നതിനും ഈ സമിതികൾ മുൻകൈയെടുക്കും.
പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 28-ന് വേങ്ങരയിൽ വെച്ച് നിർവ്വഹിക്കപ്പെടും. ഓപ്പറേഷൻ തൂഫാന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് വാർഡ് തല ജനകീയ കൂട്ടായ്മകൾ രൂപീകരിച്ച് ലഹരിക്കെതിരെ പ്രതിരോധം തീർക്കുന്നത്.
Post a Comment
Thanks