തിരൂരങ്ങാടി: ചെമ്മാട് ഹൈലൈറ്റ് മാളിലെ ഗെയിം കോർണറിലെ അമിത നിരക്കുകൾക്കെതിരെ ഉയർന്ന ജനരോഷത്തിന് പിന്നാലെ ഗെയിം നിരക്കുകൾ കുറക്കാൻ മാൾ അധികൃതർ തീരുമാനിച്ചു. നിരക്ക് വർധനവിനെതിരെ മൂന്നിയൂർ സൗഹൃദ വേദി നടത്തിയ ശക്തമായ പ്രതിഷേധത്തെയും ചർച്ചകളെയും തുടർന്നാണ് നടപടി.
സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത വിധം ഉയർന്ന നിരക്കാണ് ഗെയിം കോർണറിൽ ഈടാക്കിയിരുന്നതെന്ന് ചൂണ്ടിക്കാട്ടി മൂന്നിയൂർ സൗഹൃദ വേദി മാൾ അധികൃതർക്ക് പരാതി നൽകുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് സൗഹൃദ വേദി ഭാരവാഹികളുമായി ഹൈലൈറ്റ് മാൾ - ഗെയിം കോർണർ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് നിരക്കുകൾ കുറക്കാൻ ധാരണയായത്.
ഇതിനെ തുടർന്ന് വീഡിയോ ഗെയിമുകൾക്കും ടോയ്സ് ക്രെയിൻ ഗെയിമുകൾക്കും 10% മുതൽ 30% വരെ നിരക്കിളവ് ലഭ്യമാകും. ഇത് മൂലം
സാധാരണക്കാർക്കും കുട്ടികൾക്കും കുറഞ്ഞ ചെലവിൽ ഗെയിം കോർണർ പ്രയോജനപ്പെടുത്താൻ സാധിക്കും.
സൗഹൃദ വേദി ചെയർമാൻ അഷ്റഫ് കളത്തിങ്ങൽ പാറ, ഭാരവാഹികളായ ഹംസ പാറക്കടവ്, മുഹമ്മദ് കോയ കൊല്ലഞ്ചേരി, റസാഖ് .വി എന്നിവരും ഹൈലൈറ്റ് മാൾ-ഗെയിം കോർണർ പ്രതിനിധികളായ ഓപ്പറേഷൻ മാനേജർ അരുൺ, അസ്കർ വളാഞ്ചേരി, ഷുക്കൂർ കൊടക്കാട് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
ജനഹിതം മാനിച്ച്നിരക്ക് കുറയ്ക്കാനുള്ള തീരുമാനത്തെ മൂന്നിയൂർ സൗഹൃദ വേദി സ്വാഗതം ചെയ്യുകയും പ്രതിഷേധ പരിപാടികൾ അവസാനിപ്പിച്ചതായും ഭാരവാഹികൾ അറിയിച്ചു..
അഷ്റഫ് കളത്തിങ്ങൽ പാറ
Tele. 9744663366
2 - 8 - 2026
മൂനിയൂർ.


Post a Comment
Thanks