പരപ്പനങ്ങാടി : റെയിൽവേ അടിപ്പാതയിലെ യാത്രാദുരിതത്തിന് അറുതിയായില്ല ഉദ്ഘാടനം കഴിഞ്ഞ് വർഷങ്ങൾ പിന്നിട്ടിട്ടും മഴക്കാലമായാൽ അടിപ്പാതയിലൂടെ പോകുന്ന യാത്രക്കാരുടെ കാല് മാത്രമല്ല, തലയും, വസ്ത്രങ്ങളും നനയുമെന്നതാണ്
അടിപ്പാതയുടെ മുകൾഭാഗത്തെ ചതുരക്കട്ടകളുടെ വിടവിലൂടെ മഴ വെള്ളവും ചളിയും താഴേക്ക് ഒലിച്ചിറങ്ങി യാത്രക്കാരുടെ ശരീരത്തിലേക്ക് പതിക്കുകയെന്ന
ദുരിത അവസ്ഥയാണ് ഇവിടെ.
മറ്റു പല സ്ഥലങ്ങളിലും അടി പ്പാതകളുടെ വിടവുകൾ ശാസ്ത്രീ യമായ രീതിയിൽ അടച്ച് ചോർച്ച ഒഴിവാക്കാറുണ്ടെങ്കിലും പര പ്പനങ്ങാടിയിൽ അതുണ്ടായിട്ടില്ല എന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് ഓരോ മഴക്കാലത്തും നനഞ്ഞുകുളിച്ച് യാത്ര ചെയ്യേണ്ട ഗതികേടിലാണ് അണ്ടർ ബ്രിഡ്ജിലൂടെ യാത്ര ചെയ്യേണ്ട പൊതുജനങ്ങൾ. മഴ ശക്തമായാൽ അടിപ്പാതയിൽ വെള്ളം നിറയുന്നതും സാധാരണമാണ്
ഇതോടെ വെള്ളത്തിലൂടെ
നടക്കേണ്ട അവസ്ഥയുമുണ്ട്. വെള്ളപ്പൊക്കമുള്ളപ്പോൾ യാത്രക്കാർക്കായി ഒരു ഭാഗത്ത് ഉയർത്തിക്കെട്ടിയ നടപ്പാത നിർ മിച്ചിട്ടുണ്ടെങ്കിലും മിച്ചിട്ടുണ്ടെങ്കി ഇരുഭാഗത്തു നിന്നും ഒരേസമയം ആളുകൾ ക്ക് ഇതിലൂടെ കടന്നുപോകാൻ സാധിക്കാത്തവിധം ഇടുങ്ങിയതാണത്.
ബസ് സ്റ്റാൻഡ്, പനയത്തിൽ പള്ളി, കോടതി, പൊലിസ് സ്റ്റേഷൻ, വിവിധ സർക്കാർ ഓഫി സുകൾ, വിദ്യാഭ്യാസ സ്ഥാപ നങ്ങൾ എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. റെയിൽവേ അധികൃതരും നഗരസഭയും അടിയന്തരമായി ഇടപെട്ട് അടി പ്പാതയിലെ ചോർച്ച ശാസ്ത്രീയ മായി അടയ്ക്കണമെന്നും നടപ്പാതയുടെ സൗകര്യം വർധിപ്പിക്ക ണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് പ്രകാരം ഇരുചക്രവാഹനങ്ങൾ കടന്നുപോകുവാനുള്ള അനുമതി നൽകാത്തതിനെതിരെയും മനുഷ്യാവകാശ പ്രവർത്തകനും വിവരാവകാശ ആക്ടീവിസ്റ്റുമായ അബ്ദുൽ റഹീം പൂക്കത്ത് തിരൂരങ്ങാടി, നിയാസ് അഞ്ചപ്പുര, പി പി സുബൈർ, എന്നിവരുടെ നേതൃത്വത്തിൽ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ്.
ഫോട്ടോ : പരപ്പനങ്ങാടി റെയിൽവേ അടിപ്പാത

إرسال تعليق
Thanks