തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്കിൻ്റെ ആസ്ഥാനവും താലൂക്ക് ആശുപത്രി ജില്ലാആശുപത്രിയാക്കിയ സഹചര്യത്തിലും മറ്റു നിരവധി സർക്കാർ സ്ഥാപനങ്ങൾ ഉൾകൊളുന്ന തിരുരങ്ങാടിയിൽ നിന്ന് പോലീസ് സർക്കിൾ ഓഫീസ് മാറ്റാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ചെമ്മാട് യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സർക്കാരിനോട് ആവശ്യപ്പെട്ടു.
കാലങ്ങളായി തിരുരങ്ങാടി സർക്കിൾ നിലനിന്ന് പോന്ന ത്സ്തിക കൽപ്പകഞ്ചേരിയിലേക്ക് മാറ്റാനുള്ള ഗവർമെൻ്റ് ഭാഗത്ത് നിന്ന് പ്രഖ്യാപനം വന്നത് പ്രതിഷേധാർഹമാണ്. ഇത്തരത്തിലാണ് തിരുരങ്ങാടി പോലീസ് ഹെഡ്കോട്ടേഴ്സിനോട് ഗവർമെൻ്റ് ചെയ്യുന്നതെങ്കിൽ ബഹുജനങ്ങളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുന്നോട്ട് വരുന്നതാണ്. സർക്കിൾഓഫിസ് സംബദ്ധമായ കാര്യങ്ങൾക്ക് ഇരുപതോ അധിലധികമോ കിലോമീറ്ററുകൾ താണ്ടി കൽപ്പകഞ്ചേരിയിലേക്ക് എത്തുക എന്നത് ജനങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമാണ് .
അതിന് സർക്കാർ തലത്തിലും രാഷ്ട്രീയ നേതൃത്ത്വത്തിലും ശക്തമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. ആഗസത് പതിനഞ്ചിന് സി.ഐ. ഓഫീസ് മാറ്റുന്നത് ഒഴിവാക്കി തിരുരങ്ങാടിയിൽ തന്നെ നില നിർത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്മാട് യൂണിറ്റ് സെക്രട്ടറിയേറ്റ് മീറ്റിങ് കേരള സർക്കാരിനോട് പ്രമേയം മുഖേനെ ആവശ്യപ്പെട്ടു.
സെക്രട്ടറിയേറ്റ് യേഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് നൗഷാദ് സിറ്റിപാർക്ക് അദ്യക്ഷം വഹിച്ചു.
മണ്ഡലം ട്രഷറർ സിദ്ധിഖ് പനക്കൽ ആധാർ പ്രമേയഅവതരിപ്പിച്ചു.
സി എച്ച് ഇസ്മായിൽഹാജി,
എം മൊയ്തിൻകോയഹാജി,
സമദ് കാരാടൻ ,
ഇസ്സുഇസ്മായിൽ ഉള്ളാട്ട്,
എം എൻ കുഞ്ഞുട്ടി,
ബഷീർ വിന്നേഴ്സ്,
കലാം സീനത്ത്,
റുബീന മുഹമ്മദലിഹാജി,
സിറാജ് മുംതാസ്,
സന്തോഷ് റാസി ഗോൾഡ്,
ബാവ ലോട്ടസ് ,
അൻസാർ തൂമ്പത്ത്,
നിസാർ കണ്ടാണത്ത്,
ജയേഷ് പ്രിൻ്റ് ഒ ടെക് എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി സൈനു ഉള്ളാട്ട് സ്വാഗതവും ട്രഷറർ അമർ മനരിക്കൽ നന്ദിയും പറഞ്ഞു
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366

إرسال تعليق
Thanks