മൂന്നിയൂരിൽ കർഷകദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു



  മൂന്നിയൂർ:  കർഷകദിനത്തോടനുബന്ധിച്ച് മൂന്നിയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.  മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വള്ളിക്കുന്ന് എം.എൽ.എ ടി.വി. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജൻ പത്തൂർ അധ്യക്ഷത വഹിച്ചു.

  ചടങ്ങിൽ മുതിർന്ന കർഷകൻ അലവി ഹാജി മണക്കടവനെയും കർഷക തൊഴിലാളി രാജൻ രാജുവിനെയും SC കർഷകൻ  കൊലവൻ കുട്ടി,

 വനിത കർഷക ജയലളിത A.V,

 വിദ്യാർത്ഥി കർഷകൻ സാദിൻ, 

 ജൈവ കർഷകൻ സുകുമാരൻ ബാലേരി എന്നിവരെ പ്രത്യേകം ആദരിച്ചു.വിവിധ കാർഷിക മേഖലകളിൽ മികവ് തെളിയിച്ച 30 മികച്ച കർഷകരെയും ചടങ്ങിൽ ആദരിച്ചു.

  ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ ഫാദിയ ഹന സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് നസീബ എ.കെ , ജില്ലാ പഞ്ചായത്ത് അംഗം ഹനീഫ മൂന്നിയൂർ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.എം. ജംഷീന,  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം.എ. അസീസ് (വികസനം ) മൊയ്തീൻകുട്ടി കെ (ക്ഷേമം)., ജാസ്മിൻ മുനീർ (ആരോഗ്യ വിദ്യാഭ്യാസം) ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുഹാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുട്ടശ്ശേരി ഷരീഫ, പ്രനീഷ് പി. അബ്ദുൽ അസീസ് CP തുടങ്ങിയവർ സംസാരിച്ചു.


 പാടശേഖര സമിതി കൺവീനർ സൈതലവി പട്ടിശ്ശേരി, എ.ഡി.സി. അംഗം രാജീവ് സി.കെ., സി.ഡി.എസ്. ചെയർപേഴ്സൺ ജംഷീന പൂവാട്ടിൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ യു. ഷംസുദ്ദീൻ, മത്തായി യോഹന്നാൻ, MP മുഹമ്മദ് കുട്ടി , സുരേഷ് ബാബു,  എന്നിവരും ആശംസകൾ നേർന്നു.


 പരപ്പനങ്ങാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ സംഗീത, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ, വിവിധ കാർഷിക വികസന സമിതി അംഗങ്ങൾ, പാടശേഖര സമിതി അംഗങ്ങൾ, മൂന്നിയൂർ കാർഷിക  കർമ്മസേന അംഗങ്ങൾ,, കുടുംബശ്രീ പ്രവർത്തകർ, കർഷകർ, കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 കൃഷി അസിസ്റ്റന്റ് പവിത്ര പി.ജെ. നന്ദി പറഞ്ഞു.

റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

أحدث أقدم