വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു പരപ്പനങ്ങാടി സ്വദേശി മരിച്ചു


പരപ്പനങ്ങാടി | എറണാകുളം കലൂരിൽ, താമസിക്കുന്ന ഫ്ലാറ്റിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ കാൽ വഴുതി വീണു പരപ്പനങ്ങാടി സ്വദേശി മരിച്ചു . പരപ്പനങ്ങാടി നെടുവ മൂകാംബിക ക്ഷേത്രത്തിനു കിഴക്കു വശം  പാലീരി ശങ്കരനാരായണൻ എന്ന രവിയുടെ മകൻ അശ്വിൻ (27) ആണ് മരിച്ചത് .


മാതാവ് കറുത്തേടത്തു സീമ എറണാകുളം കലൂരിൽ ഡിആർ ടി (

dept recovary tribunal)

കോടതിയിൽ ജീവനക്കാരിയാണ്. കലൂരിൽ തന്നെയുള്ള ഫ്ലാറ്റിലായിരുന്നു താമസം.


  നാലു നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ താഴെ വീഴുകയായിരുന്നു. ഞായറാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. നെടുവ  കറുത്തേടത്തു വീട്ടിൽ സംസ്കരിച്ചു .

Post a Comment

Thanks

أحدث أقدم