പരപ്പനങ്ങാടി : ക്ഷേമ പെൻഷൻ വീടുകളിൽ എത്തിച്ച് നൽകുന്നത് നിർത്തലാക്കുനുള്ള തീരുമാനം പിൻവലിക്കണമെന്ന് കെ.എസ്.കെ.ടി.യു.. പരഷനങ്ങാടി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം. എം. ശോഭന ഉദ്ഘാടനം ചെയ്തു. കെ. സുധീഷ് അദ്ധ്യക്ഷനായ യോഗത്തിൽ തിരുരങ്ങാടി ഏരിയാ സെക്രട്ടറി എൻ.എം.. ഷമേജ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം തിരൂരങ്ങാടി ഏരിയ കമ്മറ്റി അംഗം കെ. ജയചന്ദ്രൻ പരപ്പനങ്ങാടി ലോക്കൽ സെക്രട്ടറി കെ. ധർമരാജൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.
സി. വേണുഗോപാലൻ സ്വാഗതവും ഷീജ നന്ദിയും പറഞ്ഞു.
സമ്മേളനം സി വേണുഗോപാൽ പ്രസിഡൻ്റായും, കെ. സുധീഷ് സെക്രട്ടറിയും, സുബിന അനീഷ് ട്രഷററായും പുതിയ കമ്മറ്റിയെ തെരഞ്ഞെടുത്തു.

إرسال تعليق
Thanks