പരപ്പനങ്ങാടി : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പരപ്പനങ്ങാടി ബി ആർ സി നടത്തിവരുന്ന തനത് പരിപാടിയായ ഓണച്ചങ്ങാതി ആഗസ്റ്റ് 19ന് (നാളെ) ബുധൻ പരപ്പനങ്ങാടി പുത്തിരിക്ക ഹയ കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും.
പരപ്പനങ്ങാടി ബി ആർ സി യും പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയും സഹകരിച്ച് നടത്തുന്ന പരിപാടിയിൽ ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ എൻറോൾ ചെയ്യപ്പെട്ട് ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നടത്തുന്ന 85 ഓളം വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും പങ്കെടുക്കും.
കുട്ടികളുടെ വിദ്യാഭ്യാസ ശാക്തീകരണവും സാമൂഹികരണവും, രക്ഷിതാക്കൾക്ക് മാനസിക പിന്തുണയും നൽകുക എന്നീ ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടി പരപ്പനങ്ങാടി മുനിസിപ്പൽ ചെയർപേഴ്സൺ സുബൈദ ടീച്ചർ ഉദ്ഘാടനം ചെയ്യും. പരപ്പനങ്ങാടി മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ഷമീം കെ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ എസ് എസ് കെ മലപ്പുറം ഡി പി സി ഷാഹുൽ ഹമീദ് പി സി, നഹാസ് ഹോസ്പിറ്റൽ പീഡിയാട്രീഷൻ ഡോ.അബ്ദുൽ മുനീർ എന്നിവർ മുഖ്യാതിഥികൾ ആയി പങ്കെടുക്കും.പരപ്പനങ്ങാടി, തിരൂരങ്ങാടി, മൂന്നിയൂർ, വള്ളിക്കുന്ന്, ചേലേമ്പ്ര എന്നീ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക പ്രവർത്തകർ, തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
9744663366

Post a Comment
Thanks