20 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ


20 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ സൗത്ത് വാഴക്കുളത്ത് നിന്നാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്ന് 65 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു.



അസം നൗഗാവ് സ്വദേശികളായ രശ്മി കാത്തൂൻ (21), ബഹാറുൽ ഇസാം (26), മുക്സിദുൽ ഇസ്‌ലാം (33) എന്നിവരെയാണ് പെരുമ്പാവൂർ എസ്‌പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. അസമിൽനിന്ന് ട്രെയിൻ മാർഗം ആലുവയിൽ എത്തി ഓട്ടോയിൽ പെരുമ്പാവൂരിലേക്ക് വരുന്ന വഴിയിലാണ് ഇവർ പിടിയിലായത്.


രഹസ്യ വിവരത്തെ തുടർന്ന് കുറച്ചു നാളുകളായി ഇവർ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ബാഗിൽ വസ്ത്രങ്ങൾക്കിടയിൽ അഞ്ചു സോപ്പുപെട്ടികളിലായിരുന്നു ലഹരി മരുന്ന് ഒളിപ്പിച്ചിരുന്നത്. വിൽപന നടത്തി പിറ്റേദിവസം തന്നെ അസമിലേക്ക് മടങ്ങി പോകുന്നതായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു.

Post a Comment

Thanks

أحدث أقدم