പെരിന്തൽമണ്ണയിൽ ലൈസൻസ്ഡ് എൻജിനീയർമാർക്കും കരാറുകാർക്കും നേരെ അതിഥി തൊഴിലാളികളുടെ നേതൃത്വത്തിൽ കയ്യേറ്റശ്രമം. നിർമ്മാണ മേഖലയിൽ നിലനിൽക്കുന്ന അനിയന്ത്രിതമായ കൂലി വർദ്ധനവും അതുമൂലമുള്ള പ്രതിസന്ധികളും തൊഴിലാളികളെ ബോധ്യപ്പെടുത്താൻ എത്തിയ സംഘടനാ ഭാരവാഹികൾക്ക് നേരെയാണ് അതിക്രമമുണ്ടായത്.
പെരിന്തൽമണ്ണ സെൻട്രൽ ജങ്ഷനിലെ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സ് പരിസരത്ത് ഇന്നലെ രാവിലെയായിരുന്നു സംഭവം. നിർമ്മാണ മേഖലയിലെ ഈ പ്രതിസന്ധി പരിഹരിക്കുന്നതിനായി ലൈസൻസ്ഡ് എൻജിനീയേഴ്‌സ് സൂപ്പർവൈസേഴ്‌സ് ആൻഡ് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരു സംയുക്ത സമിതി രൂപീകരിച്ചിരുന്നു.
ഈ സമിതിയുടെ ഭാരവാഹികളും പ്രവർത്തകരും അതിഥി തൊഴിലാളികളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് തർക്കമുണ്ടായത്. ചർച്ച വാക്കേറ്റത്തിലേക്കും ഒടുവിൽ കൈയാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. തൊഴിലാളികളിൽ ചിലർ തങ്ങളെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. എന്നാൽ ഭാരവാഹികൾ ശക്തമായി എതിർത്തതോടെ തൊഴിലാളികൾ പിൻവാങ്ങുകയായിരുന്നു.
നിലവിൽ 800, 900 രൂപയായിരുന്ന ദൈനംദിന കൂലി, യാതൊരു മുൻകൂട്ടി അറിയിപ്പുമില്ലാതെ 1200 രൂപയ്ക്ക് മുകളിലാക്കി അതിഥി തൊഴിലാളികൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇതിന് പുറമെ ഭക്ഷണവും ഇവർ ആവശ്യപ്പെടുന്നുണ്ട്. ഇത് നിർമ്മാണ മേഖലയെ വൻ പ്രതിസന്ധിയിലാക്കുന്നുവെന്ന് എൻജിനീയർമാർ ചൂണ്ടിക്കാണിക്കുന്നു.
ഈ സാഹചര്യത്തിൽ, അതിഥി തൊഴിലാളികൾക്ക് ലേബർ കാർഡും ഹെൽത്ത് കാർഡും കർശനമായി നിർബന്ധമാക്കണമെന്നും, വിഷയത്തിൽ ആരോഗ്യ വകുപ്പ്, പോലീസ്, ലേബർ വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് പുതിയ നിയമനിർമ്മാണം നടത്തണമെന്നും എൻജിനീയർമാരുടെയും കരാറുകാരുടെയും സംയുക്ത സമിതി.
إرسال تعليق
Thanks