മൂന്നിയൂർ ബഡ്സ് സ്കൂളിലേക്ക് ടേബിളുകൾ സംഭാവന നൽകി കേരള സ്ക്രാപ്പ് മെർച്ചന്റ് അസോസിയേഷൻ


മൂന്നിയൂർ: കേരള സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ തിരൂരങ്ങാടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നിയൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലെ കുട്ടികൾക്കായി ടേബിളുകൾ കൈമാറി.
ഈ കൂട്ടായ്മ ദിവസങ്ങൾക്ക് മുമ്പ് വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ടേബിളിന്റെ കാര്യം ശ്രദ്ധയിൽ പെടുന്നത്. ഉടനെ തന്നെ അതിനുള്ള നടപടികൾ എടുക്കുകയായിരുന്നു.
വിദ്യാർത്ഥികൾക്ക് ഭക്ഷണം കഴിക്കുന്നതിനായി സ്കൂളിൽ ടേബിളുകളുടെ പരിമിതി ഉണ്ടായിരുന്നു. ഈ പ്രയാസം മനസ്സിലാക്കിയാണ് സ്ക്രാപ്പ് മർച്ചന്റ് അസോസിയേഷൻ മൂന്നിയൂർ കൂട്ടായ്മ ബഡ്സ് സ്കൂളിലേക്ക് ആവശ്യമായ ടേബിൾ എത്തിച്ചു നൽകിയത്.
വെള്ളിയാഴ്ച (31/07/2026) സ്കൂൾ വളപ്പിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് 21 മെമ്പർ ഷെഫീഖ് ചെറുകാവിൽ, KSMA അസോസിയേഷൻ കമ്മിറ്റി ഭാരവാഹികളായ ചാന്ത് അബ്ദുസ്സമദ്, ലുക്മാൻ, അബ്ദുൽ അസീസ്, സൈദ്അലവി എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post