കേരള മുസ്ലിം ജമാഅത്ത് വെളിമുക്ക് സർക്കിൾ സമസ്ത സെൻ്റിനറി വർക്ക്ഷോപ്പ് നടത്തി


സമസ്ത സെൻ്റിനറി കോൺഫറൻസിൻ്റെ ഭാഗമായി വെളിമുക്ക് സർക്കിൾ കേരള മുസ്ലിം  ജമാഅത്ത് സെൻ്റിനറി കർമ്മസമിതിക്ക് കീഴിൽ വർക്ക് ഷോപ്പ് വൈക്കത്ത് പാടം കൗകബുൽ ഹുദാ ഹയർസെക്കണ്ടറി സുന്നി മദ്‌റസയിൽ 2026 ജൂലൈ 5 ഞായർ  3 PM ന് അലവി വെളിമുക്ക് ഉദ്ഘാടനം ചെയ്തു. 


ഫള്ൽ സഖാഫി ആമുഖഭാഷണം നടത്തി.അബ്ദുൽ ഗഫൂർ മുസ്ലിയാർ പറമ്പിൽ പീടിക മുഖ്യ പ്രഭാഷണം നടത്തി.അബ്ദു റഹ് മാൻ മുസ്ലിയാർ അദ്ധ്യക്ഷത വഹിച്ചു.കെ ടി അബു സംബന്ദിച്ചു.മലിക് സഖാഫി സ്വാഗതവും മുഹമ്മദലി ഹിശാമി നന്ദിയും പറഞ്ഞു.

 സർക്കിളിലെ ഓരോ യൂണിറ്റിൽ  നിന്നും കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ് ,എസ് എസ് എഫ് ഘടകങ്ങളിൽ നിന്നുമായി തിരഞ്ഞെടുത്ത നൂറോളം പ്രതിനിധികൾ പങ്കെടുത്തു.

Post a Comment

Thanks

Previous Post Next Post