മൂന്നിയൂരിൽ ക്രിമറ്റോറിയം നിർമ്മാണത്തിന് ശിലയിട്ടു.



മൂന്നിയൂർ: മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് 21-ാം വാർഡിൽ നിർമ്മിക്കുന്ന ക്രിമറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിച്ച് ശിലാസ്ഥാപനം നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ശിലാസ്ഥാപനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ശഫീഖ് ചെറുകാവിൽ അദ്ധ്യക്ഷ്യം വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ. നസീബ ടീച്ചർ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ജാസ്മിൻ മുനീർ , ബ്ലോക്ക് മെമ്പർ റുക്സാന , മുൻ മെമ്പർ രമണി അത്തേക്കാട്ടിൽ പ്രസംഗിച്ചു. 

ശ്മശാന പരിപാലന സമിതി ഭാരവാഹികളായ  കണ്ണൻ കറുത്തേടത്ത്, വാസു പൂക്കാടൻ, ഗോപാലകൃഷ്ണൻ എ.പി , ബിജു ചെമ്പായി, ജഗദീശൻ , അയ്യപ്പൻ കുട്ടി, ദാസൻ കൊയിലൻ, അയ്യപ്പൻ എളേടത്ത് സംബന്ധിച്ചു. ശ്മശാന പരിപാലന സമിതി സെക്രട്ടറി ഹരിദാസ് സ്വാഗതവും വേലായുധൻ കറുത്തേടത്ത് നന്ദിയും പറഞ്ഞു.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ

9744663366

Post a Comment

Thanks

Previous Post Next Post